|    Jun 21 Thu, 2018 11:46 pm
FLASH NEWS

സെക്രട്ടറിയും കൃഷി ഓഫിസറുമില്ല ;നെല്ലായ പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ ദുരിതത്തില്‍

Published : 1st October 2016 | Posted By: Abbasali tf

ചെര്‍പ്പുളശ്ശേരി: കൃഷി ഓഫിസറും സെക്രട്ടറിയുമില്ലാതെ നെല്ലായ പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ ദുരിതത്തിലാവുന്നു. സെക്രട്ടറി സ്ഥലം മാറി പ്പോയിട്ട് മാസങ്ങളായെങ്കിലും ഇതുവരെയും പുതിയ ആളെത്തിയിട്ടില്ല. ദിവസമെന്നോണം പലവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ക്ക് സെക്രട്ടറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. കൂനിന്‍മേല്‍ കുരുവെന്ന പോലെ കൃഷി ഓഫിസറും സ്ഥലം മാറി പോയതിനാല്‍ കൃഷി ഓഫിസിലെ സ്ഥിതിയും മറിച്ചല്ല. ഓഫിസറില്ലാത്തതിനാല്‍ പച്ചത്തേങ്ങ സംഭരണവും അവതാളത്തിലായി. സംഭരണം നടക്കാത്തതിനാല്‍ പല കര്‍ഷകരും കിട്ടിയ വിലക്ക് തേങ്ങ വിറ്റ് ഒഴിവാക്കികൊണ്ടിരിക്കയാണ്. കൃഷി ഓഫിസറും സെക്രട്ടറിയും എന്ന് വരുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനാവുന്നുമില്ല. പഞ്ചായത്തില്‍ ഉടന്‍ കൃഷി ഓഫിസറെയും സെക്രട്ടറിയെയും നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss