|    Jan 23 Mon, 2017 12:13 pm
FLASH NEWS

സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചു; ഇന്ത്യാ പാക് ചര്‍ച്ച 20ന്ശേഷമെന്ന് സൂചന

Published : 16th January 2016 | Posted By: G.A.G

ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്താനും തമ്മില്‍ വിദേശകാര്യ സെക്രട്ടറിതലത്തില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ച ഈ മാസം അവസാനം നടക്കുമെന്ന് സൂചന. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാകിസ്താന്‍ വിദേശകാര്യസെക്രട്ടറി ഐസാസ് അഹമദ് ചൗധരിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതിനെത്തുടര്‍ന്ന് ചര്‍ച്ചയെക്കുറിച്ച് ധാരണയായതായാണ് റിപോര്‍ട്ടുകള്‍. വൈകുന്തോറും ഫലം കുറയുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ തീയതി സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ നടക്കേണ്ടിയിരുന്ന ചര്‍ച്ചനീട്ടിവച്ചതായി കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചിരുന്നു. ഈ മാസം 18 വരെ പാകിസ്താന്‍ വിദേശകാര്യസെക്രട്ടറിക്ക് ചതുര്‍രാഷ്ട്ര കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് യോഗത്തിന്റെ തിരക്കുകളിലായിരിക്കും അതിനാല്‍ 20 ശേഷം ചര്‍ച്ചനടത്താനാണ് സെക്രട്ടറിമാര്‍ തമ്മില്‍ ധാരണയായതെന്നാണ് സൂചന

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക