|    Jun 22 Thu, 2017 10:07 pm
FLASH NEWS

സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം; രണ്ടുപേര്‍ പിടിയില്‍

Published : 1st December 2016 | Posted By: SMR

കൊച്ചി: വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യംചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു. രണ്ടുപേര്‍ കസ്റ്റഡിയില്‍. കോട്ടയം മീനച്ചില്‍ സ്വദേശി ജോര്‍ജ്(51)നാണ് മര്‍ദ്ദനമേറ്റത്. പുല്ലേപ്പടി സ്വദേശികളായ ജോസഫ്(50) മകന്‍ ജിബിന്‍ ജോസഫ്(30) എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. പ്രതികളുടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ചിറ്റൂര്‍ റോഡില്‍ ദ്വരൈസ്വാമി അയ്യര്‍ റോഡില്‍ ഒരു പ്രൈവറ്റ് കമ്പനിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്തതില്‍ ക്ഷുഭിതരായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്റെ താടിയെല്ലിനു പരിക്കേറ്റതായി പോലിസ് പറഞ്ഞു. ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കലിങ്ക സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാള്‍. പ്രതികളെ ഇന്നലെ വൈകീട്ടോടെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക