|    Apr 26 Thu, 2018 11:03 pm
FLASH NEWS

സെക്യൂരിറ്റിക്കാര്‍ തമ്മില്‍ തല്ല്;വിരല്‍ കടിച്ച് മുറിച്ചതായി പരാതി

Published : 4th November 2016 | Posted By: SMR

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ മാളിലെ സെക്യൂരിറ്റിജീവനക്കാര്‍ തമ്മില്‍ തല്ല്. മര്‍ദ്ദനത്തിനിടെ വിരസിന് കടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുലശേഖരപുരം ആദിനാട് നോര്‍ത്തില്‍ ആരോമല്‍ വീട്ടില്‍ രാജേന്ദ്രന്‍ പിള്ള (50) ആണ് താലൂക്കാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതേ സ്ഥാപനത്തിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരിയായ രാജേന്ദ്രന്‍ പിള്ളയുടെ ഭാര്യ ബിന്ദുവിന്റെ മുന്‍പില്‍ വെച്ചായിരുന്നു മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ബാബു കുട്ടന്‍പിള്ള ആക്രമിച്ചത്. മാളിലെ ക്യാബിനില്‍ വെച്ച് ബാബു കുട്ടനും സംഘവും മദ്യപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കം അടിയില്‍ കലാശിച്ചു. രാജേന്ദ്രന്‍ പിള്ളയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യയെ കടന്ന് പിടിക്കുകയും തള്ളി താഴെയിടുകയും ചെയ്തതായി പരാതിയുണ്ട്. രാജേന്ദ്രന്‍ പിള്ളയുടെ വലതുകൈയ്യിലെ ചുണ്ടുവിരല്‍ കടച്ച് മുറിക്കുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് കരുനാഗപ്പള്ളി പോലിസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് പോലീസ് കേസ്സെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss