|    Jul 18 Wed, 2018 10:14 pm
FLASH NEWS

സെക്കന്‍ഡ് ഡിവിഷന്‍ ഫുട്‌ബോളിനും പയ്യനാട് വേദിയാവുന്നു

Published : 26th October 2016 | Posted By: SMR

മഞ്ചേരി: ജില്ലാ എ ഡിവിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പുറമെ ബി ഡിവിഷനും പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടക്കും. എ ഡിവിഷന്‍ നവംബര്‍ അഞ്ചിനും ബി ഡിവിഷന്‍ ആറാം തിയ്യതിയും ആരംഭിക്കും. ജില്ലയിലെ മുന്‍നിര ടീമുകള്‍ ഏറ്റുമുട്ടുന്ന എ ഡിവിഷനില്‍ ആതിഥേയ ടീമായ മഞ്ചേരി എവര്‍ഗ്രീന്‍ ക്ലബ്ബിനു പുറമെ നിലവിലെ ജേതാക്കളായ മലപ്പുറം എംഎസ്പി, എഎസ്‌സി അരീക്കോട്, എംഇഎസ് കോളജ് മമ്പാട്, ജൂവനൈല്‍ എടവണ്ണ, ഫ്രന്റ്‌സ് മമ്പാട്, റണ്ണേഴ്‌സായ ബാസ്‌കോ ഒതുക്കുങ്ങല്‍ തുടങ്ങിയ ടീമുകളും ബി ഡിവിഷനില്‍ ഇന്റിപെന്റന്റ് സോക്കര്‍ മങ്കട, നിലവിലെ രണ്ടാം സ്ഥാനക്കാരായ എന്‍എസ്എസ് കോളജ് മഞ്ചേരി, ഇഎംഇഎ കോളജ് കൊണ്ടോട്ടി, ബ്രദേഴ്‌സ് തിരൂര്‍, ജൂനിയര്‍ ബാസ്‌കോ ഒതുക്കുങ്ങല്‍, റോയല്‍ എഫ്‌സി മഞ്ചേരി  ടീമുകളുമാണ് മല്‍സരിക്കുന്നത്. ബി ഡിവിഷന്‍ രാവിലെ 7.30നും എ ഡിവിഷന്‍ വൈകീട്ട് നാലിനും നടക്കും.  പ്രവേശനം സൗജന്യമാണ്. ടൂര്‍ണമെന്റിനായി 34 റഫറിമാരെ തിരഞ്ഞെടുത്തതായി ഡിഎഫ്എ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. സെവന്‍സ് ഫുട്‌ബോള്‍ സീസണിന് മുമ്പ് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനാല്‍ മികച്ച കളിക്കാരുടെ സാന്നിധ്യമുണ്ടാവുമെന്ന കണക്കു കൂട്ടലിലാണ് ടീമുകള്‍. എ ഡിവിഷന്‍ ആദ്യ മല്‍സരത്തില്‍ എംഎസ്പി മലപ്പുറം എഎസ്‌സി അരീക്കോടിനെയും ബി ഡിവിഷനില്‍ ബ്രദേഴ്‌സ് തിരൂര്‍ റോയല്‍ എഫ്‌സി മഞ്ചേരിയെയും നേരിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss