|    Dec 13 Wed, 2017 10:23 pm
FLASH NEWS

സൂര്യാഘാതം; യുവാവിന് പൊള്ളലേറ്റു

Published : 11th March 2016 | Posted By: SMR

കുമളി: കുമളി സ്വദേശിയായ യുവാവിന് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റു. കുമളി അമരാവതി സ്വദേശി അഴകന്‍തകിടിയേല്‍ എ വി രാജന്‍(35)ആണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ വളിയതോവാളയക്കു സമീപത്തെ ശൂലപ്പാറയിലെ ക്ഷേത്രത്തില്‍ വെച്ചാണ് സൂര്യാഘാതം ഏറ്റത്.
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി സ്ഥാപിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് നെറ്റിക്കും നെഞ്ചിലും പൊള്ളലേറ്റത്.
എന്നാല്‍ സംഭവ ദിവസം ഇയാള്‍ ഇത് കാര്യമായി എടുത്തിരുന്നില്ല. നീറ്റലും അസ്വസ്തതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യാഘാതത്തെ തുടര്‍ന്നാണ് പൊള്ളലേറ്റതെന്ന് ഡോക്ടര്‍ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക