|    Jan 24 Tue, 2017 12:53 pm
FLASH NEWS

സൂര്യനെല്ലി കേസ്: ഹരജി മാറ്റി

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനക്കേസുമായി ബന്ധപ്പെട്ട ഹരജി കൂടുതല്‍ വാദംകേള്‍ക്കുന്നതിനായി സുപ്രിംകോടതി സപ്തംബര്‍ 14ലേക്കു മാറ്റി. ഇന്നലെ കേസില്‍ വാദംകേള്‍ക്കവെ, ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണു നടപടി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പേരുടെ ഹരജികളാണ് ഇന്നലെ പരിഗണിച്ചത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു പീഡനത്തിനിരയാക്കിയിട്ടില്ലെന്നും ഉഭയകക്ഷി സമ്മതത്തോടെയാണു ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണു പ്രതികളുടെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക