|    Dec 15 Fri, 2017 9:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സൂര്യനമസ്‌കാരം: സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കോടതി

Published : 17th September 2016 | Posted By: SMR

ബോംബെ: ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനു കീഴെ വരുന്ന സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. ശരീരത്തിന് ഗുണംചെയ്യുന്ന വെറും വ്യായാമമാണു സൂര്യനമസ്‌കാരമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
സാമൂഹിക പ്രവര്‍ത്തകനായ മസൂദ് അന്‍സാരിയാണ് കോതിയെ സമീപിച്ചത്. സൂര്യനമസ്‌കാരം മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്. വിവിധ ജാതിമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ കോര്‍പറേഷന്റെ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ടെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ഭരിക്കുന്നത് ശിവസേന-ബിജെപി സഖ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക