|    Dec 16 Sat, 2017 2:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൂര്യതാപം: ആദിവാസി യുവാവ് മരിച്ചനിലയില്‍

Published : 26th April 2016 | Posted By: SMR

പുത്തൂര്‍വയല്‍(വയനാട്): വയനാട്ടില്‍ ആദിവാസി യുവാവിനെ സൂര്യതാപമേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍വയല്‍ ഊളാരി കോളനിയിലെ കുമാരനാ (42)ണു മരിച്ചത്. തോട്ട ത്തില്‍ വിറകെടുക്കാന്‍ പോയ കുമാരനെ ഞായറാഴ്ച വൈകീട്ടാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും മ രണം സംഭവിച്ചു. കടുത്ത സൂര്യതാപമേറ്റാണ് കുമാരന്‍ മരിച്ചതെന്ന് ബന്ധുക്കള്‍—പറഞ്ഞു. ഇയാളുടെ പുറത്ത് പൊള്ളലേറ്റ ഏതാനും പാടുകളുണ്ട്. പൊള്ളുന്ന വേനല്‍ച്ചൂടില്‍ തോട്ടം തൊളിലാളികള്‍ വെന്തുരുകുയാണ്.
മാനന്തവാടിയിലെ തവിഞ്ഞാലില്‍ ഒരാഴ്ച മുമ്പ് തോട്ടം തൊഴിലാളി സൂര്യതാപമേറ്റു മ രിച്ചിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച തവിഞ്ഞാല്‍ തലപ്പുഴ കമ്പമല തോട്ടത്തിലെ തൊഴിലാളി ചെല്ലദുരൈ ആണു മരിച്ചത്. ഇയാളുടെ പുറത്തും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
സമയക്രമം ഏര്‍പ്പെടുത്തിയെങ്കിലും സൂ ര്യന്‍ ഉദിച്ചുയരുന്ന സമയം മുതല്‍ വര്‍ധിക്കുന്ന ചൂട് തൊഴിലാളികള്‍ക്കു താങ്ങാന്‍ കഴിയാതായിട്ടുണ്ട്. കടുത്ത ചൂടു കണക്കിലെടുത്ത് സമയക്രമത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പരേതനായ കൊമ്പന്റെയും കേത്തിയുടെയും മകനാണ് കുമാരന്‍. ഭാര്യ: സത്യഭാമ.—അഖിത്കുമാര്‍, അനിത, അഞ്ജു മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക