|    Jul 27 Thu, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സൂര്യകാന്തിയെ കൈവിട്ട് സുന്ദരപാണ്ഡ്യപുരം

Published : 6th August 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

തെങ്കാശി(തമിഴ്‌നാട്): സൂര്യകാന്തിപ്പൂക്കള്‍ സുന്ദരപാണ്ഡ്യപുരത്തിന് എന്നും അഴകായിരുന്നു. എന്നാല്‍, ഇന്ന് ഇവിടുത്തെ കര്‍ഷകര്‍ സൂര്യകാന്തിയെ കൈവിടുകയാണ്. ആയിരം ഏക്കറിലധികം വ്യാപിച്ചുകിടന്നിരുന്ന സൂര്യകാന്തി പാടങ്ങള്‍ ഇന്ന് വെറും മൂന്ന് ഏക്കറില്‍ താഴെയായി ചുരുങ്ങി.
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍പ്പെട്ട തെങ്കാശിക്കടുത്താണ് പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നാ ണ് സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമം. സൂര്യകാന്തി പൂക്കള്‍ നിന്നിരുന്ന സ്ഥാനത്ത് ചോളവും പയറും ഉള്ളിയും ഉഴുന്നും വെണ്ടയും തക്കാളിയുമൊക്കെയാണ് ഇപ്പോഴത്തെ കൃഷി. സൂര്യകാന്തിക്കുണ്ടായ രോഗങ്ങള്‍ മുതല്‍ മണ്ണിന്റെ ഫലഭൂയിഷ്ടത കുറവ് വരെ കര്‍ഷകരെ മാറ്റകൃഷിയിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങളാണ്.
മെയില്‍ നട്ട് ആഗസ്തിലാ ണ്  സൂര്യകാന്തി വിളവെടുക്കു ക. എന്നാല്‍  നഷ്ടത്തിന്റെ കണക്ക് നിരത്തി ഈ വര്‍ഷം മിക്ക കര്‍ഷകരും സൂര്യകാന്തികൃഷി യില്‍നിന്ന് പിന്‍മാറി.
ഒരേക്കര്‍ സ്ഥലത്ത് കൃഷിചെയ്യാന്‍ 8000 രൂപ വരെയാണ് ചെലവ്. ഇതി ല്‍ നിന്നു ചില സമയങ്ങളില്‍ 30,000 രൂപ വരുമാനം ലഭിക്കും. എന്നാല്‍, പൂക്കള്‍ വിളവെടുക്കാറാവുന്ന സമയത്ത് പ്രാണിശല്യം ഒഴിവാക്കാന്‍ പല തവണ കീടനാശിനി പ്രയോഗം നടത്തണം. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഇതാണ് കര്‍ഷകരെ മറ്റ് കൃഷിയിലേക്ക് കടക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് കര്‍ഷകനായ അറുമുഖം തേജസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ രണ്ട് ഏക്കറോളം പാടത്ത് മാത്രമാണ് നിലവില്‍ സൂര്യകാന്തി കൃഷിയുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക