|    Dec 15 Sat, 2018 5:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂപ്പര്‍ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാന്‍ലി അന്തരിച്ചുലോസ്

Published : 14th November 2018 | Posted By: kasim kzm

ആഞ്ചലസ്: സ്‌പൈഡര്‍മാന്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ ഹീറോകളുടെ സ്രഷ്ടാവും അമേരിക്കന്‍ കോമിക്ക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ലി (95) അന്തരിച്ചു.
അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍, സ്‌ട്രേഞ്ച് തുടങ്ങിയ ഹീറോകളെല്ലാം സ്റ്റാന്‍ലിയുടെ സൃഷ്ടികളാണ്. ജാക്ക് കേര്‍വബി, സ്റ്റീവ് ഡിറ്റ്‌കോ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്നാണ് സ്റ്റാന്‍ലി സൂപ്പര്‍ ഹീറോകളെ മാര്‍വല്‍ കോമിക്‌സുകളിലൂടെ രംഗത്തെത്തിച്ചത്. ബ്ലാക്ക് പാന്തര്‍, എക്‌സ്‌മെന്‍, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. മാര്‍വല്‍ സൂപ്പര്‍ ഹീറോകളെ ആധാരമാക്കിയുള്ള സിനിമകള്‍ എല്ലാം വന്‍ വിജയമായിരുന്നു. ഇവയില്‍ മിക്കവയിലും ലീ കഥാപാത്രമായിട്ടുണ്ട്. ഈ സൂപ്പര്‍ ഹീറോകളെ മാര്‍വല്‍ കോമിക്‌സിലൂടെ ആയിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.
1922ല്‍ ജനിച്ച ഇദ്ദേഹം റുമേനിയയില്‍ നിന്നു യുഎസിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലെ അംഗമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്ന ഇദ്ദേഹം പിന്നീട് പരിശീലന ചിത്രങ്ങള്‍ തയ്യാറാക്കുന്ന വിഭാഗത്തിലേക്ക് മാറുകയായിരുന്നു. മറ്റു പല സ്ഥലങ്ങളിലേയും ജോലിക്കു ശേഷം മാര്‍വല്‍ കോമിക്‌സില്‍ എത്തുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss