|    Nov 19 Mon, 2018 10:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൂപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണം വിജയം

Published : 3rd August 2018 | Posted By: kasim kzm

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണം വിജയം. ഒഡീഷയിലെ ഡോ. അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ഇന്നലെ രാവിലെ 11.24നായിരുന്നു മിസൈലിന്റെ വിക്ഷേപണം. പരീക്ഷണം വിജയമായിരുന്നെന്നും പ്രതിരോധമേഖലയ്ക്ക് പുതിയ മുതല്‍ക്കൂട്ടാണ് മിസൈലെന്നും അധികൃതര്‍ വിശദീകരിച്ചു. ശത്രുവിമാനങ്ങളെയും ബാലിസ്റ്റിക് മിസൈലുകളെയും വായുവില്‍ വച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് സൂപ്പര്‍ സോണിക് മിസൈല്‍. മിസൈലിന്റെ പ്രഹരശേഷി നേരത്തേ പരീക്ഷിച്ചു വിജയിച്ചതാണ്. എന്നാല്‍, പുതുതായി കൂട്ടിച്ചേര്‍ത്ത സാങ്കേതികവിദ്യകളുടെ പരീക്ഷണമാണ് ഇന്നലത്തേത്. റഡാറില്‍ പതിയാതിരിക്കാനുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന മിസൈലിന്റെ നീളം 7.5 മീറ്ററാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss