|    May 23 Tue, 2017 3:17 am
FLASH NEWS

സൂപ്പര്‍ സീരീസ് ഫൈനല്‍സ്: സെയ്‌ന, ശ്രീകാന്ത് തോറ്റു

Published : 11th December 2015 | Posted By: SMR

ദുബയ്: ഇന്ത്യയുടെ കിരീടപ്രതീക്ഷകളായ സെയ്‌ന നെഹ് വാളിനും കെ ശ്രീകാന്തിനും ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍സിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ തോ ല്‍വി നേരിട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും പരാജയപ്പെട്ടത്.
ലോക റാങ്കിങില്‍ രണ്ടാമതുള്ള സെയ്‌ന ഗ്രൂപ്പ് എയില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടാണ് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 14-21, 6-21. മല്‍സരം 35 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു. കണംകാലിനേറ്റ പരിക്ക് സെയ്‌നയെ വലയ്ക്കുന്നുണ്ടെന്ന് മല്‍സരത്തില്‍ വ്യക്തമായിരുന്നു. അടുത്ത കളിയില്‍ ലോക ഒന്നാംറാങ്കുകാരിയായ സ്‌പെയിനിന്റെ കരോലിന മരിനാണ് സെയ്‌നയുടെ എതിരാളി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒമ്പതാം നമ്പര്‍ ശ്രീകാന്ത് ഗ്രൂപ്പ് ബിയില്‍ ജപ്പാനീസ് താരം കെന്റോ മൊമോത്തയോട് 13-21, 13-21നാണ് തോറ്റത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day