|    Nov 15 Thu, 2018 6:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂപ്പര്‍ ബാക്റ്റീരിയകള്‍ പെരുകുന്നു

Published : 9th November 2018 | Posted By: kasim kzm

പാരിസ്: ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള “സൂപ്പര്‍’ ബാക്റ്റീരിയകള്‍ അനിയന്ത്രിതമായി പെരുകുന്നതായും ഇവ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനിക്ക് കാരണമാവുമെന്നും റിപോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപറേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഒഇസിഡി) ബുധനാഴ്ച പുറത്തിറക്കിയ റിപോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്്. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും ആസ്‌ത്രേലിയയിലും ജനങ്ങളാണു ബാക്റ്റീരിയ വിഭാഗത്തില്‍ പെടുന്ന ഈ “സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യ ഉപയോഗം കുറയ്ക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപറേഷന്‍ ആന്റ് ഡിവലപ്‌മെന്റ് (ഒഇസിഡി) അറിയിച്ചു. ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ അപകടകരമായ ഭവിഷ്യത്ത് ഉളവാക്കുമെന്നും സംഘടന മുന്നറിയിപ്പു നല്‍കി.
2015ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്റ്റീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠന റിപോര്‍ട്ടില്‍ പറയുന്നു. 2050ഓടെ 24 ലക്ഷത്തോളം ആളുകള്‍ ഈ ബാക് റ്റീരിയ ബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ റിപോര്‍ട്ട്്. ഈ രോഗാണുബാധയുടെ ചികില്‍സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ കൊല്ലവും ചെലവാക്കേണ്ടി വരുമെന്നാണു കണക്ക്. നിലവില്‍ ലോകരാജ്യങ്ങള്‍ ഔഷധ പ്രതിരോധ ശേഷിയുള്ള രോഗാണുക്കളെ നിയന്ത്രിക്കാന്‍ ആകെ ആരോഗ്യപരിപാലന ചെലവിന്റെ 10 ശതമാനത്തോളം ചെലവിടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നതു ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്നാണു വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. എച്ച്്‌ഐവി, പകര്‍ച്ചപ്പനി. ട്യൂബര്‍ കുലോസിസ് എന്നിവയേക്കാള്‍ ഗുരുതരമായിരിക്കും ഇതിന്റെ പ്രതിരോധ ചെലവെന്നും പഠനത്തിനു നേതൃത്വം നല്‍കിയ മൈക്കല്‍ ചിമ്മിനി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss