|    Jun 23 Sat, 2018 2:01 pm
FLASH NEWS
Home   >  Sports  >  Cricket  >  

സൂപ്പര്‍ ജയത്തോടെ പൂനെ പ്ലേ ഓഫില്‍

Published : 14th May 2017 | Posted By: ev sports


പൂനെ: പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ പൂനെയ്ക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് പൂനെ സൂപ്പര്‍ജയന്റ്‌സ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.5 ഓവറില്‍ 73 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടി ബാറ്റിങില്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് നേടി പൂനെ വിജയം സ്വന്തമാക്കി. ജയത്തോടെ 14 മല്‍സരങ്ങളില്‍ നിന്ന്് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പൂനെ പ്ലേ ഓഫില്‍ കടന്നു.
ദയനീയമായിരുന്നു പഞ്ചാബിന്റെ പ്രകടനം. ഒരു ഘട്ടത്തിലും പൂനയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പഞ്ചാബിനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. ജയദേവ് ഉനദ്ഗട്ട് തുടങ്ങിവെച്ച വിക്കറ്റ് വേട്ട ശര്‍ദുല്‍ താക്കൂറും ഡാനിയല്‍ ക്രിസ്റ്റ്യനും ആദം സാംപയും ചേര്‍ന്ന് ഗംഭീരമാക്കി. ഗാലറിയിലേക്ക് ഘോഷയാത്ര നടത്തിയ പഞ്ചാബ് ബാറ്റിങ് നിരയില്‍ അക്‌സര്‍ പട്ടേലാണ് (22) മാന്‍ ഓഫ് ദിമാച്ച്. വൃധിമാന്‍ സാഹ(13) ഷോണ്‍ മാര്‍ഷ്(10), ഇയാന്‍ മോര്‍ഗന്‍(4) രാഹുല്‍ തിവാട്ടിയ(4) ഗ്ലെന്‍ മാക്‌സ്‌വെല്‍(0), സ്പ്‌നില്‍ സിങ്(10), മോഹിത് ശര്‍മ(6), ഇഷാന്ത് ശര്‍മ(1) എന്നിവരാണ് പഞ്ചാബിന്റെ മറ്റു സ്‌കോറര്‍മാര്‍. പൂനെ നിരയില്‍ ശര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനദ്ഗട്ട്, ആദം സാംമ്പ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
74 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പൂനെയ്ക്ക് രാഹുല്‍ ത്രിപതി(28)യുടെ വിക്കറ്റ് മാത്രമാണ് നഷ്്ടമായത്. ത്രിപതിയെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന് സ്റ്റീവ് സ്മിത്തും(15*) അജിന്‍ക്യ രഹാനെയും(34) ചേര്‍ന്ന് പൂനയെ കൂടുതല്‍ അപകടം വരുത്താതെ വിജയത്തിലേക്കെത്തിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss