|    Jul 19 Thu, 2018 5:57 am
FLASH NEWS
Home   >  Sports  >  Football  >  

സൂപ്പര്‍ ജയത്തോടെ പിഎസ്ജി

Published : 28th September 2017 | Posted By: ev sports

പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗിലും പിഎസ്ജിയുടെ മിന്നും ഫോം തുടരുന്നു. സ്വന്തം കളിത്തട്ടകത്തില്‍ നെയ്മറും കവാനിയും ആല്‍വസും അടങ്ങുന്ന പിഎസ്ജി നിര കളം നിറഞ്ഞ് കളിച്ചപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി വിജയം കുറിച്ചത്. ഒത്തിണക്കത്തോടെ പന്ത് തട്ടിയ പിഎസ്ജി നിര ബയേണിന് ഒരവസരം പോലും നല്‍കാതെയാണ് വിജയം നേടിയത്.ഇരു ടീമുകളും 4-3-3 ശൈലിയില്‍ അണിനിരന്നപ്പോള്‍ കളിക്കളത്തില്‍ ആവേശമേറി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗാലറിയില്‍ ആവേശം വാരിവിതറി പിഎസ്ജി അക്കൗണ്ട് തുറന്നു. ബയേണിന്റെ പ്രതിരോധനിരയെ മറികടന്ന് വലത് വിങില്‍ നിന്ന് നെയ്മര്‍ നല്‍കിയ പാസിനെ ഡാനി ആല്‍വസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.   പിഎസ്ജി 1-0ന് മുന്നില്‍.31ാം മിനിറ്റില്‍ എഡിസണ്‍ കവാനിയിലൂടെ പിഎസ്ജി ലീഡുയര്‍ത്തി. ഇടത് വിങില്‍ നിന്ന് എംബാപ്പെ നല്‍കിയ പാസിനെ ബുള്ളറ്റ് ഷോട്ടിലൂടെ കവാനി ലക്ഷ്യത്തിലെത്തിച്ചു. പിഎസ്ജി 2-0ന് മുന്നില്‍.  ആദ്യ പകുതി പിരിയുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യവും പിഎസ്ജി നിരയ്‌ക്കൊപ്പം നിന്നു. താരപ്രഭ ഏറെയുള്ള ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന് രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പകരക്കാരെ ഇറക്കി ഗോള്‍ മടക്കാനുള്ള ബയേണ്‍ തന്ത്രങ്ങളെല്ലാം പിഎസ്ജി നിര തകര്‍ത്തെറിഞ്ഞു. സ്വന്തം മൈതാനത്തിന്റെ തിണ്ണമിടുക്ക് നന്നായി മുതലെടുത്ത പിഎസ്ജിക്ക് വേണ്ടി 63ാം മിനിറ്റില്‍ നെയ്മര്‍ ലീഡുയര്‍ത്തി. പെനല്‍റ്റിബോക്‌സിലേക്ക് ലഭിച്ച പാസിനെ അനായാസം നെയ്മര്‍ വലയിലാക്കി. മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-0 ന്റെ ചാംപ്യന്‍ ജയം സ്വന്തമാക്കിയാണ് പിഎസ്ജി  കളം വിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss