|    Jan 19 Thu, 2017 5:53 am
FLASH NEWS

സൂപ്പര്‍ കപ്പ് റയലിന്

Published : 11th August 2016 | Posted By: SMR

ഓസ്‌ലോ (നോര്‍വെ): യുവേഫ സൂപ്പര്‍ കപ്പില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കിരീടമുയര്‍ത്തി. നോര്‍വെയില്‍ നടന്ന ക്ലാസിക് പോരാട്ടത്തില്‍ നാട്ടുകാരും യൂറോപ ലീഗ് വിജയികളുമായ സെവിയ്യയെയാണ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ 3-2നു തോല്‍പ്പിച്ചത്.
ആവേശകരമായ മല്‍സരത്തില്‍ അധികസമയത്താണ് വിജയഗോള്‍ പിറന്നത്. 119ാം മിനിറ്റില്‍ ഡാനി കര്‍വാജാലിന്റെ വകയായിരുന്നു റയലിന്റെ വിജയഗോള്‍. തോല്‍വിയുടെ വക്കില്‍ നിന്നാണ് റയല്‍ ജയത്തിലേക്കു പൊരുതിക്കയറിയത്. 1-2ന്റെ തോല്‍വി മുന്നില്‍ കണ്ട റയലിനെ ഇഞ്ചുറിടൈമില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഗോള്‍ രക്ഷിക്കുകയായിരുന്നു. 21ാം മിനിറ്റില്‍ മാര്‍കോ അസെന്‍സിയോയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്.
ഫ്രാങ്കോ വാസ്‌ക്വസും (41ാം മിനിറ്റ്) യെവ്ഗന്‍ കോണോപ്ലൈങ്കയും (72) സെവിയ്യയുടെ ഗോളുകള്‍ മടക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക