|    May 27 Sat, 2017 7:27 pm
FLASH NEWS

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഭക്ഷ്യസുരക്ഷഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു

Published : 14th October 2016 | Posted By: Abbasali tf

കൊച്ചി: ചൈനീസ് മുട്ട വില്‍ക്കുന്നുവെന്ന് ആരോപണങ്ങളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ചൈനീസ് മുട്ടയാണെന്ന് ആരോപണവുമായി ബുധനാഴ്ച രാത്രി നിരവധിപേരാണ് വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കെത്തിയത്. മുട്ട പണം കൊടുത്തുവാങ്ങി, സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുന്നില്‍ തന്നെ പെട്ടിച്ചാണ് ചിലര്‍ പ്രതിഷേധിച്ചത്.കടവന്ത്രക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വീട്ടമ്മ വാങ്ങിയ മുട്ട വീട്ടില്‍ വച്ച് പൊട്ടിയതോടെയാണ് സംശയങ്ങള്‍ക്ക് തുടക്കം. പൊട്ടിയ മുട്ട അരമണിക്കൂറിന് ശേഷമാണ് നിലത്തുനിന്നും തുടച്ചു നീക്കാന്‍ ശ്രമിച്ചതത്രെ.  മുട്ട പ്ലാസ്റ്റിക്ക് പോലെ നിലത്ത് ഒട്ടികിടക്കുന്നത് ശ്രദ്ധയില്‍  പെട്ടതോടെ നാട്ടുകാര്‍ ഇതുമായി സൂപ്പര്‍മാര്‍ക്കറ്റിലേക്കു പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പോലിസിന്റെ നിര്‍ദേശപ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്ദ്യോഗസ്ഥരെത്തി മുട്ടയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ചൈനീസ് മുട്ട വില്‍ക്കന്നുവെന്ന പ്രചാരണം വ്യാപിച്ചതോടെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. പൊന്നുരുന്നിക്ക് സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും മുട്ടകള്‍ വാങ്ങി നാട്ടുകാര്‍ കൂട്ടത്തോടെ പെട്ടിച്ചു. മുട്ട ഓം പ്ലെയിറ്റും ബുള്‍സൈയും ഉണ്ടാക്കികൊണ്ടുവന്നും ചിലര്‍ പ്രതിഷേധിച്ചു. സാധാരണ മുട്ടക്കുള്ള മണമോ രുചിയോ ഇവക്കില്ലാത്തതാണ് സംശയങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മുട്ട പാചകം ചെയ്യുന്നതോടെ പ്ലാസ്റ്റിക്ക് പോലെയാവുന്നതായും ഇവര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day