|    May 29 Mon, 2017 8:51 pm
FLASH NEWS

സൂച്ചി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂച്ചി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മ്യാന്‍മറിന്റെ ദേശീയ ഐക്യശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിച്ച ശേഷം തിങ്കളാഴ്ചയാണ് സൂച്ചി ഡല്‍ഹിയിലെത്തിയത്. കൃഷി, ക്രിയശേഷി വര്‍ധന, തൊഴില്‍ ഉല്‍പാദനം, സംരഭകത്വം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ സഹായം സൂച്ചി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഒരു ഫെഡറല്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യ നേടിയ വിലപ്പെട്ട അനുഭവം രാഷ്ട്രപതി സൂച്ചിയുമായി പങ്കുവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day