|    Sep 20 Thu, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂച്ചിയുടെ നൊബേല്‍ പിന്‍വലിക്കാനാവില്ലെന്ന് പുരസ്‌കാര-സമിതി

Published : 31st August 2018 | Posted By: kasim kzm

ഓസ്ലോ: റോഹിന്‍ഗ്യന്‍ വംശഹത്യ സംബന്ധിച്ച യുഎന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിയുടെ നൊബേല്‍ പുരസ്‌കാരം പിന്‍വലിക്കാനാവില്ലെന്ന് നൊബേല്‍ പുരസ്‌കാര സമിതി. റോഹിന്‍ഗ്യര്‍ക്കെതിരായ സൈന്യത്തിന്റെ ആക്രമണങ്ങളെ അപലപിക്കാത്ത നിലപാട് സ്വീകരിക്കുന്ന സൂച്ചിയുടെ നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് വ്യാപകമായി അഭിപ്രായമുയര്‍ന്നിരുന്നു.
1991വരെ മ്യാന്‍മറില്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടിയതാണ് സൂച്ചിയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്നും അത് തിരിച്ചെടുക്കാനാവില്ലെന്നും നോര്‍വീജിയന്‍ നൊബേല്‍ പുരസ്‌കാര സമിതി സെക്രട്ടറി ഒലാവ് നോള്‍സ്താദ് പറഞ്ഞു. സമാധാനവും ശാസ്ത്രശാഖകളുമടക്കമുള്ള മേഖലകളില്‍ പ്രത്യേക സമയത്തെ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് നൊബേല്‍ പുരസ്‌കാരം നല്‍കുന്നത്. പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുടെ പേരില്‍ പുരസ്‌കാരം തിരിച്ചെടുക്കാനാവില്ലെന്ന് നോള്‍സ്താദ് വ്യക്തമാക്കി. നൊബേല്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുരസ്‌കാരം തിരിച്ചെടുക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss