|    Dec 12 Wed, 2018 8:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂച്ചിക്ക് നല്‍കിയ ബഹുമതി ആംനസ്റ്റി തിരിച്ചെടുത്തു

Published : 14th November 2018 | Posted By: kasim kzm

ലണ്ടന്‍: മ്യാന്‍മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂച്ചിക്ക് നല്‍കിയ പരമോന്നത ബഹുമതി ആംനസ്റ്റി തിരിച്ചെടുത്തു. ആംനസ്റ്റിയുടെ അംബാസഡര്‍ ഓഫ് കണ്‍ഷ്യന്‍സ് പുരസ്‌കാരമാണ് തിരിച്ചെടുത്തത്.
“സൂച്ചിയെ മനുഷ്യാവകാശ സംരക്ഷകയുടെ പ്രതീകമായി ഇനിയും കാണാനാവില്ലെന്നത് ഞെട്ടലോടെ ഞങ്ങള്‍ മനസ്സിലാക്കുന്നു’ എന്നാണ് ആംനസ്റ്റി മേധാവി കുമി നൈഡൂ സൂച്ചിക്കു നല്‍കിയ കത്തില്‍ പറയുന്നത്. അംബാസഡര്‍ ഓഫ് കണ്‍ഷ്യന്‍സ് ജേതാവെന്ന നിലയില്‍ താങ്കളുടെ ഇപ്പോഴത്തെ നിലപാടുകള്‍ നീതീകരിക്കാനാവില്ലെന്നും അതിനാല്‍, പുരസ്‌കാരം തിരിച്ചെടുക്കുകയാണെന്നുമാണ് ആംനസ്റ്റി അറിയിച്ചത്.
2009ലാണ് സൂച്ചിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങളിലുള്ള അഭിപ്രായ ഭിന്നതയാണ് പുരസ്‌കാരം തിരിച്ചെടുത്തതിനു പിന്നില്‍.സംഭവത്തില്‍ സൂച്ചി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
2017 ആഗസ്തില്‍ മ്യാന്‍മറില്‍ സൈന്യം ആരംഭിച്ച നടപടികളെ തുടര്‍ന്ന് ലക്ഷക്കണക്കിനു റോഹിന്‍ഗ്യരാണ് നാട് വിട്ടത്. റോഹിന്‍ഗ്യരെ സൈന്യം കൂട്ടത്തോടെ കൊന്നൊടുക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണമെന്ന ആവശ്യത്തെ സൂച്ചി എതിര്‍ത്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss