|    Oct 16 Tue, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂച്ചിക്ക് നല്‍കിയ അവാര്‍ഡ് യുകെ യൂനിയന്‍ പിന്‍വലിച്ചു

Published : 21st September 2017 | Posted By: fsq

 

ലണ്ടന്‍: ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂനിയനായ യൂനിസണ്‍, രാഷ്ട്രീയ തടവുകാരി ആയിരിക്കെ ഓങ് സാങ് സൂച്ചിക്ക് നല്‍കിയ ബഹുമതി പിന്‍വലിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ സൂച്ചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണു നടപടി. രാഷ്ട്രീയ തടവുകാരിയായിരിക്കെ സൂച്ചിക്ക് നല്‍കിയ ആജീവനാന്ത അംഗത്വമാണു സംഘടന പിന്‍വലിച്ചത്. സൂച്ചിയുടെ മൗനം സംബന്ധിച്ച് ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണു കടുത്ത നീക്കവുമായി യൂനിസണ്‍  രംഗത്തെത്തിയത്.  സമൂഹത്തിന്റെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം സൂച്ചി ഉയരുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും യൂനിസണ്‍ പ്രസിഡന്റ് മാര്‍ഗരറ്റ് മെക്കി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss