|    Nov 19 Mon, 2018 6:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൂച്ചിക്കുള്ള അവസാന അവസരം : യുഎന്‍ സെക്രട്ടറി ജനറല്‍

Published : 18th September 2017 | Posted By: fsq

 

ലണ്ടന്‍: ലക്ഷക്കണക്കിനു റോഹിന്‍ഗ്യരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയ സൈനിക നീക്കം അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിക്കുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്. ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരാന്‍പോവുന്ന ദുരന്തങ്ങള്‍ അതിഭീകരമാവുമെന്നും ഗുത്തേറഷ് പറഞ്ഞു. സൂച്ചി നാളെ രാജ്യത്തെ അഭിസംബോധ ചെയ്യാനിരിക്കെയാണ് ഗുത്തേറഷിന്റെ പ്രതികരണം. റോഹിന്‍ഗ്യരെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം ഗുത്തേറഷ് ആവര്‍ത്തിച്ചു. സമാധാന നൊബേല്‍ ജേതാവുകൂടിയായ സൂച്ചിക്കെതിരേ  റോഹിന്‍ഗഹ്യന്‍ വിഷയത്തില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ട്. വിമര്‍ശനം ഭയന്ന് കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ അസംബ്ലിയില്‍നിന്നു സൂച്ചി വിട്ടുനിന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss