|    Oct 20 Sat, 2018 8:14 pm
FLASH NEWS

സൂചന ബോര്‍ഡ് നോക്കുകുത്തിയാക്കി മാലിന്യ നിക്ഷേപം തകൃതി

Published : 12th September 2017 | Posted By: fsq

 

മരട്: നഗരസഭയുടെ സൂചന ബോര്‍ഡിനെയും നോക്കുകുത്തിയാക്കി മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നു. ധാരാളം ആളുകള്‍ സഞ്ചരിക്കുന്ന സ്ഥലത്താണീ മാലിന്യനിക്ഷേപം.നെട്ടൂരിലെ ലെക്‌ഷോര്‍ ആശുപത്രിക്ക് സമീപത്തുള്ള അണ്ടര്‍ പാസിനടുത്താണീ മാലിന്യ നിക്ഷേപംതകൃതിയായി നടക്കുന്നത്. മാലിന്യ നിക്ഷേപം തടയുന്നതിനായി നഗരസഭ സൂചന ബോര്‍ഡ് സ്ഥാപിച്ചതിനു താഴെയാണ് വീണ്ടും മാലിന്യ നിക്ഷേപം നടത്തുന്നത്. മുന്‍ നഗരസഭ ചെയര്‍പെഴ്‌സന്റെ ഡിവിഷനും കൂടിയാണിത്. ആശുപത്രിയില്‍ നിന്നും മടങ്ങുന്നവര്‍ ഇതുവഴി കടക്കണമെങ്കില്‍ മൂക്ക് പൊത്തി പോകേണ്ട അവസ്ഥയാണ്.——

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss