|    Sep 20 Wed, 2017 8:21 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൂഖ് വാഖിഫ് ; വസന്ത ഗാനോല്‍സവത്തിന് ഇന്നു തുടക്കം

Published : 22nd January 2016 | Posted By: SMR

ദോഹ: സൂഖ് വാഖിഫ് വസന്ത മേളയോട് അനുബന്ധിച്ച് അല്‍റയ്യാന്‍ റേഡിയോ സംഘടിപ്പിക്കുന്ന വസന്ത ഗാനോല്‍സവത്തിനു സൂഖ് വാഖിഫില്‍ ഇന്നു തുടക്കമാകും. 29 ഗള്‍ഫ്, അറബ് ഗായകര്‍ ഫെബ്രുവരി അഞ്ച് വരെയുള്ള പതിനഞ്ച് ദിവസം സൂഖ് വാഖിഫ് രാവുകളെ സംഗീത സാന്ദ്രമാക്കും.
ഈസ അല്‍കുബൈസിയും ഇബാദി അല്‍ജൗഹറുമാണ് ഗാനോല്‍സവത്തിന്റെ ആദ്യ ദിനം ഗംഭീരമാക്കാന്‍ വേദിയിലെത്തുക. അലി അബ്ദുല്‍ കരീം, സാബിര്‍ അല്‍റുബാഇ, നൂര്‍ ഷെയ്ബ, ലുത്ഫി ബൂ ഷിനാഖ്, ഫാരിസ് കറം, റാമി അയ്യാഷ്, ഇബ്രാഹിം അല്‍ഹിഖ്മി, ബല്‍ക്കീസ്, അല്‍ശാബ് ഖാലിദ്, മന്‍സൂര്‍ അല്‍മുഹന്നദി, മാജിദ് അല്‍മുഹന്‍ദിസ്, അസ്മ ലംനൂര്‍, അബ്ദുല്ല അല്‍റുവൈഷിദ്, സ്വലാഹ് ഇബ്‌നു അല്‍ബാദിയ്യ, അന്‍സാഫ് മദനി, ഹാത്തിം അല്‍ഇറാഖി, ആസി അല്‍ഹല്ലാനി, സമീറ സഈദ്, കാദിം അല്‍സാഹിര്‍, സീനത്ത് അല്‍ദവാവിയ്യ, സഅദ് ലംജര്‍ദ്, മുല്‍ഹിം ബറക്കാത്ത്, വലീദ് അല്‍ശാമി, ഫഹദ് അല്‍കുബൈസി, ദിയാന ഹദ്ദാദ് എന്നിവരാണ് ഫെബ്രുവരി നാല് വരെയുള്ള രാത്രികളില്‍ പാടാനെത്തുക. ഫെബ്രുവരി അഞ്ചിനു സമാപന ദിനത്തില്‍ പ്രശസ്ത അറബ് ഗായകരായ അബ്ദുസ്സത്താറും മുഹമ്മദ് അബ്ദുവുമാണ് സംഗീത വിരുന്നൊരുക്കുന്നത്. ഗാനോല്‍സവത്തോടനുബന്ധിച്ച് നിരവധി ജനകീയ പരിപാടികളും സൂഖ് വാഖിഫില്‍ ഒരുക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക