|    Jan 21 Sat, 2017 1:32 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൂഖ് വാഖിഫ് ഈത്തപ്പഴ മേള പിതാവ് അമീര്‍ സന്ദര്‍ശിച്ചു

Published : 5th August 2016 | Posted By: SMR

ദോഹ: സൂഖ് വാഖിഫ് ഈത്തപ്പഴ മേള പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. രാജ്യത്തെ വ്യത്യസ്ത ഈത്തപ്പഴ തോട്ടങ്ങളില്‍ നിന്നെത്തിയ വിവിധയിനം ഈത്തപ്പഴങ്ങള്‍ പിതാവ് അമീര്‍ നോക്കിക്കണ്ടു. സൂഖ് വാഖിഫ് മാനേജ്‌മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഒരാഴ്ച മുമ്പ് തുടക്കമിട്ട ഈത്തപ്പഴമേളക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ആഗസ്ത് 14 വരെ മേള തുടരും. ചൂട് കാലത്ത് ഖത്തറില്‍ വ്യാപകമായി വിളയുന്ന വ്യത്യസ്തയിനം ഈത്തപ്പഴങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഖലാസ്, ഖനീസി, അര്‍സീസ്, ബുര്‍ഹി, ഹലാലി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈത്തപ്പഴങ്ങള്‍ ഇവിടെ ലഭ്യമാണ്. വ്യത്യസ്ത ഈത്തപ്പഴ ചെടികളും മേളയോടനുബന്ധിച്ച് വില്‍ക്കുന്നുണ്ട്. 1340 ഈത്തപ്പഴ തോട്ടങ്ങളാണ് ഖത്തറില്‍ ഔദ്യോഗിക രേഖകളിലുള്ളത്.
ഇതില്‍ 839 തോട്ടങ്ങളില്‍ കാര്യമായ ഈത്തപ്പഴ കൃഷി നടക്കുന്നുണ്ട്.
2598.5 ഹെക്ടര്‍ ഭൂമിയിലാണ് ഈത്തപ്പഴ കൃഷി. 31,181.6 ടണ്‍ ഈത്തപ്പഴങ്ങള്‍ ഓരോ സീസണിലും വിളവെടുക്കുന്നുണ്ട്. 4,69,616 ഈത്തപ്പഴ മരങ്ങളാണ് തോട്ടങ്ങളിലുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ആവശ്യമായ ഈത്തപ്പഴങ്ങളില്‍ 88.4 ശതമാനവും പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. 4396 ടണ്ണാണ് ഇറക്കുമതി ചെയ്യുന്നത്. 181 ടണ്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. 20 ഇനത്തില്‍ക്കൂടുതല്‍ ഈത്തപ്പഴങ്ങള്‍ ഖത്തറില്‍ കാണപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക