|    Jan 22 Sun, 2017 9:18 am
Home   >  Pravasi  >  Gulf  >  

സൂഖ് വാഖിഫ് ഈത്തപ്പഴ മേള സമാപിച്ചു

Published : 15th August 2016 | Posted By: SMR

ദോഹ: സൂഖ് വാഖിഫുമായി സഹകരിച്ച് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം ജൂലൈ 28 മുതല്‍ നടത്തിയ ഈത്തപ്പഴ മേള ഇന്നലെ വൈകീട്ട് സമാപിച്ചു. 60 ടണ്ണോളം ഈത്തപ്പഴങ്ങളാണ് 18 ദിവസം നീണ്ടുനിന്ന മേളയില്‍ വിറ്റുപോയത്.
55,000 പേര്‍ മേള സന്ദര്‍ശിക്കുകയും വിവിധയിനം ഈത്തപ്പഴങ്ങള്‍ വാങ്ങുകയും ചെയ്തു. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍വിജയമാണ് മേളയെന്ന് സന്ദര്‍ശകരുടെ ആധിക്യം സാക്ഷ്യപ്പെടുത്തുന്നു.
മേളയെക്കുറിച്ച് ദിവസവും വന്ന മാധ്യമ റിപോര്‍ട്ടുകളും നവസാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും മേളയുടെ വന്‍വിജയത്തിനു കാരണമാക്കുകയും ജിസിസി രാജ്യങ്ങളില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയെപ്പോലെയുള്ള പ്രമുഖരും ഈത്തപ്പഴ മേളയില്‍ സന്ദര്‍ശകരായെത്തിയിരുന്നു.
മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍റുമൈഹിയും അമേരിക്ക, ജര്‍മനി, ബെല്‍ജിയം, ജപ്പാന്‍, ചൈന, സൗത്ത് കൊറിയ, സിംഗപ്പൂര്‍, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും മേളയില്‍ സന്ദര്‍ശകരായെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക