|    Jul 22 Sun, 2018 7:58 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സുഹ്‌റയുടെ പഠനച്ചെലവ് ഗംഭീര്‍ വഹിക്കും

Published : 6th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കാരുണ്യത്തിന്റെ കരങ്ങളുമായി ഗൗതം ഗംഭീര്‍ വീണ്ടും രംഗത്ത്. ജമ്മുകശ്മീരില്‍ സായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്‌ഐ അബ്ദുല്‍ റഷീദിന്റെ മകള്‍ സുഹ്‌റയുടെ പഠനച്ചെലവ് ഏറ്റെടുത്താണ് ഗംഭീര്‍ മാതൃകയാവുന്നത്. ‘സുഹ്‌റ, നിന്നെ താരാട്ട് പാടി ഉറക്കാന്‍ എനിക്കാവില്ല, പക്ഷേ നിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ നിന്റെ പഠനചെലവ് ഞാന്‍ വഹിക്കും. നിന്റെ കണ്ണുനീര്‍ തുള്ളികള്‍ ഈ ഭൂമിയില്‍ വീഴരുത്. അത് ഈ ഭൂമി താങ്ങില്ല. രക്തസാക്ഷിത്വം വരിച്ച നിന്റെ അച്ഛന് എന്റെ അഭിവാദ്യങ്ങള്‍’- സുഹ്‌റയുടെ ചിത്രത്തോടൊപ്പം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss