|    Sep 21 Fri, 2018 8:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ രജനീഷ് റായ് രാജി വച്ചു

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അമിത് ഷാ പ്രതിയായ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ഐപിഎസ് ഓഫിസര്‍മാരായ ഡിജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, ദിനേഷ് എം എന്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫിസര്‍ രജനീഷ് റായ് സര്‍വീസില്‍ നിന്നു രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 1992 ബാച്ച് ഓഫിസറായ റായ് ആഭ്യന്തര മന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.
നിലവില്‍ ആന്ധ്രപ്രദേശില്‍ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ജനറലാണ് റായ്. 2014 മുതല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ സേവനമനുഷ്്ഠിച്ച് വരികയാണ്. സുഹ്‌റബുദ്ദീന്‍ കേസിലും തുളസിറാം പ്രജാപതി കേസിലും പ്രതികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തരായിരുന്ന ഡിജി വന്‍സാര, പിസി പണ്ഡ്യ, ഒപി മാഥുര്‍, രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരെയും അറസ്റ്റ്‌ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവന്നതോടെ ഇദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss