|    Jul 22 Sun, 2018 10:02 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ : പ്രതികളായ പോലിസുകാരെ കുറ്റവിമുക്തരാക്കാനാവില്ലെന്ന് കോടതി

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പോലിസുകാരെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം കോടതി തള്ളി. ഗുജറാത്ത് പോലിസിലെ മുന്‍ എസ്‌ഐ ബാലകൃഷ്ണ ചൗബെ, രാജസ്ഥാന്‍ പോലിസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന കര്‍ട്ടാര്‍ സിങ് ജാട്ട് എന്നിവരുടെ ഹരജികളാണ് ഗുജറാത്തിലെ സിബിഐ വിചാരണക്കോടതി തള്ളിയത്. സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതിലും തട്ടിക്കൊണ്ടുപോവുന്നതിലും ഇവര്‍ക്കെതിരേ മതിയായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അടുത്തതവണ വാദം കേള്‍ക്കുമ്പോള്‍ കേസിലെ 23 പ്രതികള്‍ക്കെതിരെയും സിബിഐ കോടതി കുറ്റം ചുമത്തും. കേസ് ബുധനാഴ്ച പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്കെതിരേ കുറ്റംചുമത്താന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പ്രതികളോടും ഹജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കനത്ത മഴകാരണം ഏതാനും പ്രതികള്‍ക്കു മാത്രമേ ബുധനാഴ്ച കോടതിയില്‍ ഹാജരാവാന്‍ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് കുറ്റംചുമത്തുന്നത് മാറ്റിവച്ചത്. കേസ് റദ്ദാക്കണമെന്ന ഗുജറാത്ത് പോലിസിലെ ശാന്താറാം ശര്‍മയുടെയും നരസിംഹ ദുബയുടെയും ആവശ്യം കഴിഞ്ഞയാഴ്ച കോടതി നിരസിച്ചിരുന്നു.കഴിഞ്ഞമാസം ഒന്നിന് ഈ കേസിലെ മുഖ്യപ്രതികളായിരുന്ന ഗുജറാത്ത് ഭീകരവിരുദ്ധ വിഭാഗം മേധാവി ഡി ജി വന്‍സാര, ഗുജറാത്ത് കാഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിനേഷ് എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസില്‍ ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ അമിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സിബിഐ സമര്‍പ്പിച്ച ഹരജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2005 നവംബറിലാണ് ബിജെപി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെ നിരോധിത സംഘടനയായ ലശ്കറെ ത്വയ്യിബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പോലിസ് വെടിവച്ചുകൊന്നത്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് കേസ്. സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ പ്രജാപതിയെ 2006ലും കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ രണ്ട് കേസും ഒന്നിച്ചാണ് അന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss