|    Aug 24 Thu, 2017 1:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹ്‌റബുദ്ദീന്‍ കേസ് : വന്‍സാരയെ കുറ്റവിമുക്തനാക്കി

Published : 2nd August 2017 | Posted By: fsq

 

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ്-തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ ഡി ജി വന്‍സാര, രാജസ്ഥാന്‍ കാഡര്‍ ഐപിഎസ് ഓഫിസര്‍ എം എന്‍ ദിനേശ് എന്നിവരെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി.കേസില്‍ ഡിഐജി റാങ്ക് ഉദ്യോഗസ്ഥനായ വന്‍സാരയെ അറസ്റ്റ് ചെയ്തത് 2007 ഏപ്രില്‍ 24നാണ്. സുഹ്‌റബുദ്ദീന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നാണു ഗുജറാത്ത് പോലിസ് അവകാശപ്പെട്ടിരുന്നത്. 2014 സപ്തംബറിലാണു വന്‍സാര ജാമ്യത്തില്‍ പുറത്തിറങ്ങിയത്.പ്രത്യേക സിബിഐ ജഡ്ജി സുനില്‍ കുമാര്‍ ജെ ശര്‍മയാണു വന്‍സാരയെയും ദിനേശിനെയും കുറ്റവിമുക്തനാക്കിയത്. ഒടുവില്‍ നീതി ലഭ്യമായെന്നാണു വന്‍സാര കോടതി വിധിയെക്കുറിച്ച് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക