|    Nov 21 Wed, 2018 3:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹ്‌റബുദ്ദീന്‍ കേസ്: ലോയേഴ്‌സ് അസോസിയേഷന്റെ ഹരജി തള്ളി

Published : 3rd November 2018 | Posted By: kasim kzm

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി. കേസില്‍ ബിജെപി നേതാവ് അമിത്ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടെന്ന സിബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.
ഗുജറാത്ത് പോലിസ് 2005ല്‍ സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുമ്പോള്‍ അമിത്ഷാ ആയിരുന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രി. കേസില്‍ പ്രതിയായിരുന്ന ഷായെ 2014 ഡിസംബര്‍ 30നാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കിയത്. ഇതിനെതിരേ സിബിഐ അപ്പീല്‍ നല്‍കാത്തത് വിചിത്രവും ദുരുദ്ദേശ്യപരവുമാണെന്ന് ഹരജിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss