|    Nov 19 Mon, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സുഹ്‌റബുദ്ദീന്‍: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌

Published : 6th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ ഡി ജി വന്‍സാരയുടെ നിര്‍ദേശപ്രകാരമാണെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്. പാണ്ഡ്യയെ കൊലപ്പെടുത്താന്‍ സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെ ഏല്‍പ്പിച്ചത് വന്‍സാരയാണെന്ന് സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിലെ സാക്ഷി ഇന്നലെ വിചാരണക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.
വിഷയത്തില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐസിസി വക്താവ് ടോം വടക്കന്‍ ആവശ്യപ്പെട്ടു. സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, തുളസീറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ കൊലപ്പെടുത്തിയ സംഭവം ആരെ രക്ഷിക്കാനാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss