|    Jan 17 Tue, 2017 6:36 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സുഹൈല്‍ 2: നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി; 2017ല്‍ വിക്ഷേപണം

Published : 18th October 2016 | Posted By: SMR

ദോഹ: ഖത്തറിന്റെ രണ്ടാമത് വാര്‍ത്താ ഉപഗ്രഹമായ സുഹൈല്‍-2ന്റെ നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായതായും 2017ല്‍ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഖത്തര്‍ സാറ്റലൈറ്റ് കമ്പനിയായ സുഹൈല്‍ സാറ്റ് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് ഡിജിറ്റല്‍ സൊലൂഷന്‍സ് ഇന്നവേഷന്‍ കമ്പനി നടത്തുന്ന സാനിഅ് എന്ന പേരിലുള്ള മല്‍സരത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ച് പ്രഖ്യാപിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താസമ്മേളന ത്തിലാണ് അധികൃതര്‍ ഇത് വ്യക്തമാക്കിയത്.
2013ലാണ് ആദ്യ ഉപഗ്രഹം സുഹൈല്‍ 1 വിക്ഷേപിച്ചിരുന്നത്. ജപ്പാന്‍ കമ്പനി നിര്‍മിക്കുന്ന സുഹൈല്‍ 2 ഈസ്റ്റ് 26 ഡിഗ്രി ഓര്‍ബിറ്റില്‍ നിന്നുമാണ് വിക്ഷേപിക്കുക. പശ്ചിമേഷ്യയിലെയും വടക്കനാഫ്രിക്കയിലെയും ടെലിവിഷന്‍ സംപ്രേക്ഷണം ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ ലഭ്യമാക്കുന്നതിനു സുഹൈല്‍ 2 വിക്ഷേപണത്തിലൂടെ സാധിക്കും.
വളര്‍ന്നുവരുന്ന തലമുറയുടെ അന്വേഷണ ത്വര വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം മല്‍സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് സുഹൈല്‍ സാറ്റ് വ്യാപാര കാര്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് അല്‍മന്നാഇ പറഞ്ഞു. പത്ത് സെക്കന്‍ഡറി സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടാ ണ് സാനിഅ് മല്‍സരം സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍ അധ്യാപകരെ ഇ ന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഇനങ്ങളിലായി തരംതിരിച്ച് മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായുള്ള പ്രത്യേക പരിശീലനം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് മല്‍സര മേല്‍നോട്ടം വഹിക്കുന്നതിനു അധ്യാപകരെ സന്നദ്ധരാക്കുകയാണ് ഈ പരിശീലനത്തിലൂടെ ചെയ്യുന്നത്.
ഡിജിറ്റല്‍ മാനുഫാക്ച്വറിങിനു ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്‌കൂളുകള്‍ക്ക് ലഭ്യമാക്കും. സാനിഅ് എക്‌സിബിഷനോടു കൂടി അടുത്ത വര്‍ഷം മാര്‍ച്ച് പകുതിയോടെയാണ് മല്‍സരം സമാപിക്കുക.
വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുകയും പ്രത്യേക മൂല്യനിര്‍ണയ സമിതി മികച്ച കണ്ടുപിടിത്തങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക