|    Nov 19 Mon, 2018 5:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുഹൃത്ത് കസ്റ്റഡിയില്‍ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരനെ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തി

Published : 29th April 2018 | Posted By: kasim kzm

ചങ്ങനാശ്ശേരി: മാര്‍ക്കറ്റ് റോഡില്‍ പോലിസ് സ്‌റ്റേഷന് സമീപം കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരനെ കല്ലു കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും ഭിക്ഷാടനം നടത്തിയും ജീവിച്ചിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ സ്വദേശി ഗോപി (65)യാണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റം സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന രക്തംപുരണ്ട ഹോളോബ്രിക്‌സും പോലിസ് സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെയാണു നാട്ടുകാര്‍ ഗോപിയെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഉടന്‍ പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാളെ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സമയം പോലിസ് നടപടികള്‍ വീക്ഷിക്കാന്‍ പ്രതിയെന്നു സംശയിക്കുന്നയാളും സംഭവസ്ഥലത്തെത്തിയിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലിസ് ഇയാളെ നിരീക്ഷിക്കുകയും തുടര്‍ന്നു കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മരിച്ച ഗോപിയും ഇയാളും സുഹൃത്തുക്കളും ഒരുമിച്ചിരുന്നു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരായിരുന്നു. ഒന്നിച്ചായിരുന്നു കടത്തിണ്ണകളില്‍ കിടന്നുറങ്ങിയിരുന്നതും. ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ വാക്തര്‍ക്കമാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നു കരുതുന്നു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യംചെയ്തതില്‍ നിന്നും കുറ്റം സമ്മതിച്ചതായാണു സൂചന.
ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, എസ്‌ഐ ഷെമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൂടുതല്‍ ചോദ്യംചെയ്യലിനു ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss