|    Jul 23 Mon, 2018 12:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹൃത്തുക്കളുടെ സെല്‍ഫിക്കിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Published : 27th September 2017 | Posted By: fsq

 

ബംഗളൂരു: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ സംഘാംഗം മുങ്ങിമരിച്ചു. റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷനല്‍ കോളജില്‍ നിന്ന് എന്‍സിസി ക്യാംപിനെത്തിയ സംഘത്തിലെ ജി വിശ്വാസ് (17) ആണ് മുങ്ങിമരിച്ചത്. റാവഗോന്ദ്‌ലു ബെട്ടയിലെ ക്യാംപില്‍ നിന്നു വിശ്വാസടക്കമുള്ള പന്ത്രണ്ടംഗ സംഘം സമീപത്തെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. സംഘം കുളത്തില്‍ നിന്നു സെല്‍ഫി പകര്‍ത്തുന്നതിനിടെ നീന്തലറിയാത്ത വിശ്വാസ് വെള്ളത്തില്‍ താഴുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ളതാണ് കുളം. എന്നാല്‍, സെല്‍ഫി പകര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിച്ച സംഘാംഗങ്ങള്‍ക്ക് തങ്ങളുടെ കൂട്ടുകാരന്‍ മരണവെപ്രാളത്തിലാണെന്നത് തിരിച്ചറിയാനായില്ല. പിന്നീട് ഫോട്ടോ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥി മുങ്ങിപ്പോയ വിവരമറിയുന്നത്. വിശ്വാസ് മുങ്ങിപ്പോവുന്ന ദൃശ്യം ചിത്രത്തില്‍ കാണാം. അതേസമയം, കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്നാരോപിച്ചു രക്ഷിതാക്കള്‍ രംഗത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss