|    Sep 26 Tue, 2017 11:25 am

സുഹൃത്തുക്കളുടെ വരയാഘോഷത്തില്‍ ചിത്രകാരന്റെ കഥാപുസ്തക പ്രകാശനം

Published : 11th November 2016 | Posted By: SMR

കോഴിക്കോട്: യുവചിത്രകാരനും എഴുത്തുകാരനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ കഥകളുടെ സമാഹാരം കള്ളരാമന്‍ സുഹൃത്തുക്കളുടെ വരയാഘോഷത്തില്‍ നാളെ പ്രകാശനം ചെയ്യും. ചിത്രകാരന്മാരായ പ്രഭാകരന്‍, കബിത മുഖോപാധ്യായ, പോള്‍ കല്ലാനോട്, കെ ഷെരീഫ്, സഗീര്‍, സുനില്‍ അശോകപുരം, ദയാനന്ദന്‍, യൂനുസ് മുസ്്‌ലിയാരകത്ത്, ഷാജി കേശവ്, റഹിമാന്‍ എടക്കര, കെ എം നാരായണന്‍, സുരേഷ് ചാലിയത്ത് തുടങ്ങിയവര്‍ ക്യാംപിന് നേതൃത്വം നല്‍കും. കള്ളരാമന്‍ എന്ന പുസ്തകത്തിന്റെ ആസ്വാദന വരയാണ് ക്യാംപില്‍ നടക്കുക. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രകാരന്‍മാരുടെ കൂട്ടായ്മയായ വരക്കൂട്ടമാണ് പുസ്തകപ്രകാശനത്തിന്റെ ഭാഗമായി ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ക്യാംപ് രാവിലെ 9.30ന് കെ എ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. മാസത്തില്‍ ഒന്നുവീതം വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന വരക്കൂട്ടം ചിത്രയാത്രയുടെ 20ാമത് ക്യാംപാണ് വരക്കൂട്ടം അംഗത്തിന്റെ പുസ്തക പ്രകാശനത്തിന് സമര്‍പ്പിക്കുന്നത്. ഏറനാടന്‍ ഭാഷയുടെയും മിത്തുകളുടെയും സംസ്‌കാരത്തിന്റെയും സൗന്ദര്യവും സൗരഭ്യവുമാണ് കഥാപുസ്തകത്തിന്റെ പ്രത്യേകത. വരക്കൂട്ടം അംഗമായ മുഖ്്താര്‍ മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയും പത്രപ്രവര്‍ത്തകനുമാണ്. വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ യു എ ഖാദര്‍ ചിത്രകാരി കബിത മുഖോപാദ്യായക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിക്കും. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പുസ്തകം പരിചയപ്പെടുത്തും. പോള്‍ കല്ലാനോട്, വി പി ഷൗക്കത്തലി, വിജയന്‍ കോടഞ്ചേരി തുടങ്ങിയവര്‍ സംസാരിക്കും. വരക്കൂട്ടം അംഗവും യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവുമായ അഷ്‌റഫ് തറയിലിനെ ആദരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക