|    Dec 18 Tue, 2018 12:29 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സുഹൃത്തിന്റെ വിശ്വാസ വഞ്ചന; ഷിജിത്ത് അകപ്പെട്ടത് ഊരാക്കുടുക്കില്‍

Published : 2nd December 2018 | Posted By: AAK

ദമ്മാം: ആത്മാര്‍ഥ സുഹൃത്തിന്റെ സാമ്പത്തിക ഇടപാടിന് ജാമ്യം നിന്നതിനാല്‍ നിയമക്കുരുക്കില്‍ അകപ്പെട്ട് ദുരിതത്തിലായ യുവാവ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. നിലമ്പൂര്‍ സ്വദേശി ഷിജിത്താണ് നവയുഗം പ്രവര്‍ത്തകരുടെ സഹായത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാടണഞ്ഞത്. അല്‍ ഖോബാര്‍ തുഖ്ബയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഷിജിത്ത് ആറു മാസം മുമ്പാണ് അശ്രദ്ധ മൂലം ഒരു സാമ്പത്തിക ഇടപാട് സ്ഥാപനത്തില്‍ നിന്നും സുഹൃത്തെടുത്ത വായ്പക്ക് ആള്‍ജാമ്യം നിന്നത്. പണം താന്‍ വാങ്ങുന്നതിന് സാക്ഷിയായി ഒപ്പിട്ടു നല്‍കിയാല്‍ മതി, വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കെണിയിലകപ്പെടുത്തിയതെന്ന് യുവാവ് പറഞ്ഞു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ ശ്രമിച്ചപ്പോഴാണ് ഷിജിത്തിന്റെ പേരില്‍ സാമ്പത്തികകുറ്റം ചാര്‍ത്തപ്പെട്ടതായി മനസ്സിലാക്കിയത്. സുഹൃത്ത് വായ്പ തുക തിരിച്ചടക്കാന്‍ കാലതാമസം വരുത്തിയതിനാല്‍ ജാമ്യക്കാരനായ ഷിജിത്തിന്റെ പേരില്‍ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷിജിത്ത് തനിക്കൊരു ബാധ്യതയാവുമെന്ന് ഭയപ്പെട്ട സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും (ഒളിച്ചോട്ടം) ചെയ്തു. സാമൂഹിക പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി സുഹൃത്ത് സാമ്പത്തിക ഇടപാട് തീര്‍ത്തത് കേസ് ഒഴിവായെങ്കിലും മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഷിജിത്തിന്റെ പേരിലൊരു കാര്‍ ഉള്ളതിനാല്‍ എക്‌സിറ്റ് അടിക്കുന്നതിന് വീണ്ടും തടസ്സങ്ങളായി. നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ ഇടപെട്ടാണ് വാഹന രേഖകള്‍ ശരിപ്പെടുത്തിയത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ സഹായത്തോടെ തര്‍ഹീല്‍ വഴി എക്‌സിറ്റടിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലമ്പൂര്‍ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആരിഫ് നാലകത്തും ആവശ്യമായ സഹായങ്ങള്‍ ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss