സുഹൃത്തിനെ കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശി പിടിയില്‍
Published : 4th March 2016 | Posted By: SMR
പെരുമ്പാവൂര്‍: സുഹൃത്തിനെ കല്ലിനിടിച്ചും കത്തിക്ക് കുത്തിയും കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശിയെ രണ്ടുവര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി.
ബീഹാര്‍ ഗോസപൂര് വില്ലേജ് സ്വദേശി സുശീല്‍ കുമാര്‍ തിവാരി(28)യാണ് പിടിയിലായത്. വല്ലം കവലയില്‍ 2014 ഫെബ്രുവരി 20നാണ് ഓട്ടോ ഇലക്ട്രീഷന്‍ തോഴിലാൡയായ ബീഹാര്‍ സ്വദേശിയായ മുകേഷ്(25)നെ സുഹൃത്തായ സുശീല്‍ കുമാര്‍ വല്ലം ബാംബൂ കോര്‍പറേഷന്റെ കീഴിലുള്ള സ്ഥലത്തുവച്ച് രാത്രി കൊലപെടുത്തിയിട്ട് കടന്നു കളഞ്ഞത്.
കൊല്ലപ്പെട്ട മുകേഷും ഒന്നാം പ്രതിയായ സുശീല്‍ കുമാറും രണ്ടാം പ്രതിയായ സജ്ജീവ് കുമാര്‍ തിവാരിയും നാലു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെവച്ച് മുകേഷുമായി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും കേരളത്തിലെത്തി ജോലി നോക്കി വരികയായിരുന്നു. തുടര്‍ന്ന് വീണ്ടും ഡല്‍ഹിയില്‍ മുകേഷിന്റെ അടുത്തെത്തി സ്നേഹപൂര്‍വം ശമ്പളം കൂടുതല്‍ ലല്കാമെന്ന് വാഗ്ദാനത്തില്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്.
ഇവര്‍ ജോലി നോക്കിയിരുന്ന വല്ലം കവലയിലെ അപ്ഹോള്‍സറി കടയുടെ മുകളിലെ മുറിയില്‍ മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തുടര്‍ന്ന് കത്തികൊണ്ട് കുത്തിയും സംഭവസ്ഥലത്ത് കിടന്ന ആട്ടുകല്ലിന് തലക്കിടിച്ച് കൊലപ്പെടുത്തുകയുമാണ് ചെയ്തത്. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. രണ്ടാം പ്രതിയെ പിറ്റേ ദിവസം കന്യാകുമാരിയില്‍നിന്നും പോലിസ് പിടികൂടിയിരുന്നു. ഒന്നാം പ്രതിയെ തേടി പോലിസ് പല സ്ഥലത്തും കറങ്ങിയെങ്ങിലും പിടികിട്ടിയില്ല.
തുടര്‍ന്ന് ഓപറേഷന് സുരക്ഷയുടെ പദ്ധതിയില്‍ പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ച് പെരുമ്പാവൂര്‍ സിഐ മുഹമ്മദ് റിയാസ്, എസ്ഐ അബ്ദുല്‍ റഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അസി. എസ്ഐമാരായ ഹസൈനാര്‍, പ്രസാദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശശി, രാജീവ്, ഷമീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം ബീഹാര്‍-നീപ്പാല് അതിര്‍ത്തിയിലുള്ള രാജ് പഥ് ചോപ്ര എന്ന സ്ഥലത്തുനിന്നും കഴിഞ്ഞ 18ന് പ്രതിയെ പിടികൂടിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.