|    Nov 17 Sat, 2018 4:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുഹൃത്തായ യുവതിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തിയയാള്‍ പിടിയില്‍

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: സുഹൃത്തായ യുവതിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ വാണ്ടാനം സ്വദേശി അജിത്തി (32)നെയാണ് എളമക്കര പോലിസ് അറസ്റ്റ് ചെയ്തത്. എളമക്കര സ്വദേശിയായായ യുവാവിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്ത് മൊബൈല്‍ ആപ്പ് വഴി തട്ടിപ്പ് നടത്തിയതിന്റെ ആദ്യ കേസാണിത്. പരാതിക്കാരന്റെയും പ്രതിയുടെയും ഫോണുകള്‍ പോലിസ് പരിശോധിച്ചു വരികയാണ്. ഇന്നലെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.
ഗള്‍ഫില്‍ ജോലിക്കാരനായിരുന്ന പരാതിക്കാരന്‍ അഞ്ചു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കായിരുന്നുവെന്നു പോലിസ് പറഞ്ഞു. പരാതിക്കാരന്റെ അക്കൗണ്ടിലെ ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതോടെയാണ് ഇരുവരും വഴക്ക് ആരംഭിക്കുന്നത്. തുടര്‍ന്ന് ഭാര്യ എളമക്കരയിലെ വീട്ടില്‍ നിന്ന് കുട്ടിയുമായി അമ്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു പോയി. മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും വഴക്കിട്ടപ്പോള്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാര്യ വിളിച്ചുപറയുന്നത് ഭര്‍ത്താവില്‍ സംശയമുണ്ടാക്കി. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു രഹസ്യ ആപ്ലിക്കേഷന്‍ കണ്ടെത്തി. എളമക്കര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അജിത്തിനെ പിടികൂടുകയായിരുന്നു. യുവതിയുടെ വീടിന് അടുത്താണ് പ്രതിയുടെ താമസം.
യുവതിയുടെ ആവശ്യപ്രകാരം സൈറ്റില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി പറഞ്ഞുകൊടുക്കുക മാത്രമാണു ചെയ്തതെന്നാണ് അജിത്ത് പോലിസിന് നല്‍കിയ മൊഴി. യുവതിയെ അടുത്ത ദിവസം ചോദ്യംചെയ്യും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss