|    Oct 18 Wed, 2017 5:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഹറാബുദ്ദീന്‍ കേസില്‍നിന്ന് നരേന്ദ്ര അമീനെ ഒഴിവാക്കി

Published : 19th August 2016 | Posted By: SMR

മുംബൈ: സുഹറാബുദ്ദീന്‍ ശെയ്ഖ്, തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍നിന്ന് മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ നരേന്ദ്ര കെ അമീനെ സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. അമീനെതിരേ മതിയായ തെളിവുകളില്ലെന്ന് പ്രത്യേക സിബിഐ ജഡ്ജി എം ബി ഗോസാവി വ്യക്തമാക്കി. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ സൂപ്രണ്ടായി—രുന്ന അമീന്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നായിരുന്നു സിബിഐ ആരോപിച്ചത്. കേസില്‍നിന്ന് ബിജെപി പ്രസിഡന്റ് അമിത് ഷായെ അടക്കം നിരവധി പേരെ കോടതി ഒഴിവാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക