|    Nov 15 Thu, 2018 3:41 pm
FLASH NEWS

സുഹറയുടെ പുനര്‍ജന്മം

Published : 26th July 2016 | Posted By: mi.ptk

8

വൈദ്യരത്‌നം മാത്തുക്കുട്ടി വൈദ്യന്‍
കാഞ്ഞങ്ങാട് ഒരു സ്വകാര്യ കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു സുഹറ (പേര് സാങ്കല്‍പികം). ഏഴു പെണ്‍കുട്ടികളുള്ള പാവപ്പെട്ട കുടുംബത്തിലെ അംഗം. കൂലിവേലക്കാരനായ പിതാവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. ദരിദ്രമായ ചുറ്റുപാടില്‍ ഒരുവിധം ഞെരുങ്ങിക്കഴിയവേയാണ് സുഹറയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചത്. ഡോക്ടറെ കണ്ടു മഞ്ഞപ്പിത്തത്തിനുള്ള സാധാരണ മരുന്നുകളെല്ലാം കഴിച്ചെങ്കിലും അസുഖം വിട്ടുമാറിയില്ലെന്നു മാത്രമല്ല, വളരെ വര്‍ധിക്കുകയും ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി ആയിരുന്നു അവളെ ബാധിച്ചതെന്നു വൈകിയാണ് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കരളിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങിയിരുന്നു.
5ഇതോടെ സുഹറയെ മംഗലാപുരത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും പിതാവ് മകളെ ചികില്‍സിച്ചു. പക്ഷേ, രോഗം വളരെ മൂര്‍ച്ഛിച്ചിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലെത്തിയ സുഹറ ദിവസങ്ങള്‍ക്കകം അബോധാവസ്ഥയിലായി. കരള്‍ മാറ്റിവച്ചാല്‍ ഒരുപക്ഷേ ജീവിതത്തിലേക്കു തിരികെയെത്തിയേക്കാമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികില്‍സാ ചെലവിനു വാങ്ങിയ കടം തന്നെ വീട്ടാനാവാതെ പെരുകി നില്‍ക്കുന്ന കുടുംബത്തിന് കരള്‍മാറ്റ ശസ്ത്രക്രിയ ചിന്തിക്കാന്‍ പോലും കഴിയാത്തതായിരുന്നു. അതില്‍ തന്നെ ഡോക്ടര്‍മാര്‍ പോലും പൂര്‍ണ പ്രതീക്ഷ പുലര്‍ത്തിയിരുന്നുമില്ല. എന്നിട്ടുപോലും ജീവന്‍ തിരിച്ചുകിട്ടുമെങ്കില്‍ വീടു വിറ്റെങ്കിലും കരള്‍മാറ്റ ശസ്ത്രക്രിയ നടത്താമെന്നു കുടുബം തീരുമാനിച്ചു. അതിനായി എറണാകുളത്തെ പ്രമുഖ ആശുപത്രിയില്‍ അന്വേഷിച്ചു. പക്ഷേ, ഇതിന്റെ സങ്കീര്‍ണതകളെയും ഫലപ്രാപ്തിയിലെ ഉറപ്പില്ലായ്മയെയും കുറിച്ച് ആശുപത്രി അധികൃതര്‍ സംസാരിച്ചതോടെ കുടുംബം പിന്‍മാറി.
ഈ സമയത്താണ് ഒരു ബന്ധുവില്‍ നിന്നു വിവരം ലഭിച്ചതു പ്രകാരം സുഹറയുടെ വീട്ടുകാര്‍ എന്നെ കാണാനെത്തിയത്. പക്ഷേ തീര്‍ത്തും അബോധാവസ്ഥയിലായ രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആധുനിക ചികില്‍സാരീതികളുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ എനിക്കു ചികില്‍സ തുടരാനാവുമായിരുന്നുള്ളൂ. ഈ വിവരം അവളുടെ മാതാപിതാക്കളെ അറിയിച്ചു. കാസര്‍കോട്ടുള്ള പല സ്വകാര്യ ആശുപത്രികളെയും ചികില്‍സാസൗകര്യത്തിനായി അവര്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തങ്ങളുടെ ആശുപത്രിയില്‍ മറ്റൊരു ചികില്‍സാരീതി പരീക്ഷിക്കുന്നത് അവര്‍ക്കൊന്നും താല്‍പര്യമുണ്ടായിരുന്നില്ല.
അങ്ങനെയാണ് അവസാനം തളങ്കര മാലിക് ദിനാര്‍ ആശുപത്രിയിലെത്തിയത്. ചികില്‍സാരംഗത്തെ മാല്‍സര്യത്തിനപ്പുറമാണ് ഒരു രോഗിയുടെ ജീവന്‍ എന്നു തിരിച്ചറിഞ്ഞ മാലിക് ദിനാര്‍ ആശുപത്രി അധികൃതര്‍ കൃത്രിമ മാര്‍ഗങ്ങളിലൂടെ സുഹറയുടെ ജീവന്‍ നിലനിര്‍ത്താനുള്ള സൗകര്യമൊരുക്കി. ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഈ സംവിധാനങ്ങളൊരുക്കി എനിക്കു ചികില്‍സിക്കാനുള്ള സൗകര്യം നല്‍കിയത്. അങ്ങനെ അവിടുത്തെ ഐസിയുവില്‍ കയറി ഞാന്‍ ആയുര്‍വേദ ചികില്‍സ തുടങ്ങി. ആദ്യദിവസം തന്നെ ഹെപ്പറ്റൈറ്റിസിനുള്ള പ്രത്യേക മരുന്ന് സുഹറയുടെ മൂക്കില്‍ ഇറ്റിച്ചു. ദിവസങ്ങള്‍ക്കകം തന്നെ അവളെ ഐസിയുവില്‍ നിന്നു മാറ്റാനായി. മൂന്നാഴ്ചയാണ് ആ പെണ്‍കുട്ടിയെ ഞാന്‍ ചികില്‍സിച്ചത്.
അവിടുത്തെ സിസ്റ്റര്‍മാരായ മഞ്ജുവും ചിനുവും രാപകല്‍ ഭേദമില്ലാതെ സുഹറയ്ക്കുള്ള ആയുര്‍വേദ ചികില്‍സയ്ക്കായി കൂടെനിന്നു. പ്രത്യേകതരം ആയുര്‍വേദ മരുന്നുകളും അതോടൊപ്പം മാലിക് ദിനാര്‍ ആശുപത്രിയിലെ സിസ്റ്റര്‍മാരുടെ ആത്മാര്‍ഥമായ പരിചരണവും കൂടിയായപ്പോള്‍ സുഹറ മരണത്തിന്റെ വക്കില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തി.
എന്റെ മരുന്നിന്റെ കഴിവ് മാത്രമല്ല, സുഹറയ്ക്ക് രക്ഷയായത്. അവള്‍ക്കു വേണ്ട ചികില്‍സയ്ക്കുള്ള എല്ലാ സൗകര്യവുമൊരുക്കിയ മാലിക് ദിനാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ് സുമാരും ഉള്‍പ്പെടെയുള്ളവരുടെ സഹകരണം കൂടിയാണ് അവളെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.
ഏഴുവര്‍ഷം മുമ്പുണ്ടായ ഒരു അനുഭവം കൂടി ഇതോടൊപ്പം പറയാനുണ്ട്. മൊഗ്രാല്‍ പുത്തൂരിലെ സ്‌കൂള്‍ പെണ്‍കുട്ടിയായിരുന്നു രോഗി. അവിടെയും വില്ലന്‍ ഹെപ്പറ്റൈറ്റിസ് ബി തന്നെ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം കിടന്ന് അവസാനം മൃതാസന്നനായ രോഗിയുടെ ബന്ധുക്കളോട് ചില സാമൂഹിക പ്രവര്‍ത്തകരാണ് എന്നെ കുറിച്ചു പറഞ്ഞത്. ആശുപത്രിയിലെത്തി കുട്ടിയുടെ മൂക്കിലേക്ക് മൂന്നു പ്രാവശ്യം മരുന്ന് ഇറ്റിച്ചു നല്‍കിയ ശേഷം ഞാന്‍ മടങ്ങി. തുടര്‍ ചികില്‍സയ്ക്കുള്ള ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. പക്ഷേ, വളരെ വൈകാതെ തന്നെ അവിടുത്തെ ഡോക്ടര്‍ ഇനിയൊന്നും ചെയ്യാനില്ലെന്നും വീട്ടിലേക്കു കൊണ്ടുപോയ്‌ക്കൊള്ളൂവെന്നും കൂടെയുള്ളവരെ  അറിയിച്ചിരുന്നു.
ഓക്‌സിജന്‍ മാസ്‌കുമായാണ് ആ പെണ്‍കുട്ടിയെ വീട്ടിലേക്കു തിരികെ അയച്ചത്. അവിടെയെത്തിയാല്‍ ഓക്‌സിജന്‍ പൈപ്പ് വിച്ഛേദിച്ചാല്‍ മതിയെന്നും രോഗി അതോടെ മരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ശവമടക്കിനുള്ള ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയാക്കിയിരുന്നു.


പക്ഷേ, ഓക്‌സിജന്‍ മാസ്‌ക് ഊരിമാറ്റിയിട്ടും കുട്ടി മരിച്ചില്ല. അതോടെ ജീവന്‍ ഇനിയും ബാക്കിയുണ്ടെന്ന സംശയം ബന്ധുക്കളില്‍ ബലപ്പെട്ടു. അവര്‍ വീണ്ടും എന്നെ സമീപിച്ചു. രോഗിയെ ചികില്‍സിക്കുന്നതിന് ജീവന്‍ നിലനിര്‍ത്താനാവശ്യമായ സൗകര്യങ്ങള്‍ വേണ്ടിയിരുന്നു. ഇതിനായി കാസര്‍കോട്ടുള്ള പ്രമുഖ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഒരുനിലയ്ക്കും അനുവദിച്ചില്ല. ആംബുലന്‍സില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം നല്‍കിയില്ല. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള അവസ്ഥയിലായ രോഗി ഇപ്പോള്‍ റോഡിലാണെന്നും എങ്ങനെയെങ്കിലും അവിടെ പ്രവേശനം ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ച് ബന്ധുക്കള്‍ സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന് എന്നീ എംഎല്‍എമാരുമായി ബന്ധപ്പെട്ടു. ഇവര്‍ രണ്ടുപേരും ഞാന്‍ ചികില്‍സിക്കുന്നവര്‍ കൂടിയായിരുന്നു.
അങ്ങനെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അവിടെ റൂം ലഭിച്ചു. രോഗിയെ കാണുകയോ, പരിശോധിക്കുകയോ ചെയ്യില്ലെന്നും ഒരു സഹകരണവും ഉണ്ടാവില്ലെന്നും ആ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതൊന്നും കാര്യമാക്കാതെ ഞാന്‍ ചികില്‍സ തുടങ്ങി. മൂന്നു ദിവസം രാവിലെയും രാത്രിയുമായി രോഗിക്ക് മരുന്നുകള്‍ നല്‍കി. മൂന്നാം ദിവസം രോഗിയെ കിടക്കയില്‍ നിന്നു വിളിച്ച് എഴുന്നേല്‍പ്പിച്ച് സംസാരിച്ച ശേഷം ബന്ധുക്കളോട് ഇനി ആശുപത്രി വിടാമെന്നു പറഞ്ഞു. ആ പെണ്‍കുട്ടി ഇപ്പോഴും ആരോഗ്യവതിയായി മൊഗ്രാല്‍ പുത്തൂരിലുണ്ട്, ഓക്‌സിജന്‍ മാസ്‌ക് ഊരിമാറ്റിയിട്ടും വിട്ടുപോവാതിരുന്ന പ്രാണന്റെ ഊര്‍ജവുമായി. ചികില്‍സകരേക്കാള്‍, ചികില്‍സാ ശാഖയെക്കാള്‍, രോഗിയെ രോഗവിമുക്തനാക്കുക എന്നതു മാത്രമാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്ന് ഈ രണ്ടനുഭവങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നു.


വൈദ്യരത്‌നം മാത്തുക്കുട്ടി വൈദ്യന് 2011ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യരത്‌നം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വൈദ്യരത്‌നം മാത്തുക്കുട്ടി വൈദ്യന്‍ : ഫോണ്‍ 9483925063

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss