|    Apr 24 Mon, 2017 9:01 am

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കുന്നു

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വൃക്കരോഗത്തെ തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് താനെന്ന് സുഷമ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വൃക്ക മാറ്റിവയ്ക്കാനുള്ള പരിശോധനകള്‍ നടത്തിവരുകയാണെന്നും എന്നാല്‍ ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്ക മാറ്റിവയ്ക്കുന്നതിനായി തയ്യാറെടുപ്പുകള്‍ നടന്നുവരുകയാണ്. 64കാരിയായ സുഷമ 20 വര്‍ഷത്തോളമായി പ്രമേഹരോഗിയാണ്. കഴിഞ്ഞ ഏപ്രിലിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സുഷമയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബത്തില്‍ നിന്ന് ആരും വൃക്ക നല്‍കാന്‍ തയ്യാറായിവന്നിട്ടില്ലെന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുമെന്നും സുഷമ പറഞ്ഞു. ഇന്നലെ വസതിയിലേക്ക് പോവാന്‍ അനുവദിച്ചെങ്കിലും ഇന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യവിവരം പുറത്തുവിട്ടതിനു പിന്നാലെ സുഷമയ്ക്ക് വൃക്ക നല്‍കാന്‍ തയ്യാറായി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സുഷമയ്ക്ക് എത്രയും പെട്ടെന്ന് രോഗം ഭേദമാവട്ടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day