|    Oct 15 Mon, 2018 6:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സുഷമാ സ്വരാജിനെതിരേ വിമര്‍ശനവുമായി ചൈനീസ് മാധ്യമം

Published : 27th September 2017 | Posted By: fsq

 

ബെയ്ജിങ്: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരേ വിമര്‍ശനവുമായി ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. പാകിസ്താനെതിരേ യുഎന്‍ പൊതുസഭയില്‍ സുഷമ നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞതായിരുന്നെന്നു ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യ ആഗോള ഐടി മേഖലയിലെ വന്‍ ശക്തിയെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ പാകിസ്താന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ഫാക്ടറിയാണെന്നായിരുന്നു സുഷമയുടെ പരിഹാസം. പാകിസ്താനില്‍ ഭീകവാദമുണ്ടെങ്കിലും ഇന്ത്യ ആരോപിക്കുന്നതു പോലെ ഭീകരരെ പിന്തുണയ്ക്കുന്നതു പാകിസ്താന്റെ ദേശീയ നയമാണോ എന്നും ഗ്ലോബല്‍ ടൈംസ് ചോദിക്കുന്നു. അടുത്തകാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയും വിദേശബന്ധങ്ങളിലുണ്ടായ പുരോഗതിയും കൊണ്ട് അഹങ്കാരിയായ ഇന്ത്യ, പാകിസ്താനെ വിലകുറച്ചു കാണുകയും ചൈനയുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുവെന്നും മുഖപ്രസംഗം ആരോപിച്ചു. പാകിസ്താനെ ബഹുമാനിക്കാനും ചൈനയുമായി സൗഹൃദം സൂക്ഷിക്കാനുമാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും മുഖപ്രസംഗം തുടരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss