|    Aug 18 Fri, 2017 12:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുഷമയ്‌ക്കെതിരേ അവകാശ ലംഘനനോട്ടീസ്

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരേ അവകാശലംഘന പ്രമേയത്തിന് കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഈ മാസം മൂന്നിന് രാജ്യസഭയില്‍ ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കവെ മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാന്ദുങ് സമ്മേളനത്തിന്റെ 60ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ പ്രതിനിധികളെ ആരെയും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് സുഷമ സഭയില്‍ പറഞ്ഞത്. ഇതു തെറ്റായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് അംഗങ്ങളായ അംബികാ സോണി, വിവേക് തങ്ക, പ്രതാപ് ബജ്‌വ, രാജന്‍ ഗൊഹയ്ന്‍, രാജീവ് ഗൗഡ എന്നിവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക