|    Jan 19 Thu, 2017 5:49 am
FLASH NEWS

സുശീല ഭട്ടിനെ നീക്കിയ നടപടി പ്രതിഷേധാര്‍ഹം: ടിആര്‍ ആന്റ് ടി തോട്ടം സമരസമിതി

Published : 17th July 2016 | Posted By: SMR

കോട്ടയം: റവന്യൂ ഭൂമി സംബന്ധമായ കേസുകളില്‍ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്ന സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെ നീക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ടിആര്‍ ആന്റ് ടി തോട്ടം സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരക്കണക്കിന് റവന്യൂ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഉടമകളെ സഹായിക്കാനേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഹാരിസണ്‍ മലയാളം, കണ്ണന്‍ ദേവന്‍, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി തുടങ്ങിയ കൈയേറ്റക്കാര്‍ക്കെതിരേയുള്ള നിയമനടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കേ ഗവ. പ്ലീഡറെ മാറ്റിയ നടപടി സര്‍ക്കാരിന് ദോഷകരമാവും. വന്‍കിട തോട്ടം ഉടമകളുമായി ബന്ധപ്പെട്ട റവന്യൂ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്ന സാഹചര്യത്തില്‍ അതിന് പരിഹാരമായാണ് സുശീല ഭട്ടിനെ നിയമിച്ച് 2012ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തുടര്‍ന്ന് 300 ല്‍പരം കേസുകളില്‍ സര്‍ക്കാരിന് അനുകൂല തീരുമാനം ഉണ്ടാവുന്നതിന് അവരുടെ പ്രവര്‍ത്തനം സഹായകമായിരുന്നു. ഈ പശ്ചാത്തലത്തില്‍ സുശീല ഭട്ടിനെ നീക്കിയ നടപടി ആസൂത്രിതമാണെന്നും അവര്‍ ആരോപിച്ചു.
സമരസമിതി ജനറല്‍ കണ്‍വീനര്‍ പ്രഫ. റോണി കെ ബേബി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക