|    Oct 17 Tue, 2017 3:11 pm
Home   >  Todays Paper  >  page 11  >  

സുവര്‍ണ പ്രതീക്ഷയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പടയൊരുക്കം

Published : 28th July 2016 | Posted By: SMR

സാവോപോളോ: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സ്വര്‍ണപ്രതീക്ഷയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കന്നി സ്വര്‍ണമാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കോപ അമേരിക്കയിലെ നാണംകെട്ട പ്രകടനത്തിന് ഒളിംപിക്‌സ് മെഡലോടെ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് മഞ്ഞപ്പട. കോപയില്‍ ബ്രസീല്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
ബാഴ്‌സലോണ അനുമതി ന ല്‍കാത്തതിനെത്തുടര്‍ന്ന് കോപ നഷ്ടമായ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മര്‍ ഒളിംപിക്‌സ് ടീമില്‍ തിരിച്ചെത്തിയത് ബ്രസീലിന് പുത്തന്‍ ഉണര്‍വേകിയിട്ടുണ്ട്.
കോപ ദുരന്തത്തിനു ശേഷം രാജിവച്ച കാര്‍ലോസ് ദുംഗയ്ക്കു പകരം റൊജേരിയോ മിക്കാലെയാണ് ഒളിംപിക്‌സി ല്‍ ബ്രസീലിനെ പരിശീലിപ്പിക്കുന്നത്.
ഒളിംപിക്‌സ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലാണ് ബ്രസീലിന്റെ സ്ഥാനം. ദക്ഷിണാഫ്രിക്ക, ഇറാ ഖ്, ഡെന്‍മാര്‍ക്ക് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അടുത്ത മാസം നാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ബ്രസീലിന്റെ ആദ്യമല്‍സരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക