|    Jun 25 Mon, 2018 11:26 pm
FLASH NEWS
Home   >  News now   >  

സുവര്‍ണ്ണക്ഷേത്രത്തിലെ പാത്രം കഴുകി കെജ്‌രിവാളിന്റെ പ്രായശ്ചിത്തം

Published : 18th July 2016 | Posted By: sdq

arvind-kejriwal-sewa-golden-templeഅമൃത്‌സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുവര്‍ണ്ണക്ഷേത്രത്തിലെ സമൂഹഅടുക്കളയിലെ പാത്രങ്ങള്‍ കഴുകി പ്രായശ്ചിത്തം ചെയ്തു. ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ യുവാക്കളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പുറംചട്ടയില്‍ പാര്‍ട്ടിയുടെ ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണക്ഷേത്രത്തിന്റെ പടവും നല്‍കിയത് വിവാദമായിരുന്നു. സിക്ക് മതത്തെ അവഹേളിച്ചെന്നായിരുന്നു അകാലിദള്‍ സംഘടനകളും ബിജെപിയും ആരോപിച്ചത്. കെജ്‌രിവാള്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് കെജ്‌രിവാള്‍ സുവര്‍ണ്ണക്ഷേത്രത്തിലെത്തി 45 മിനുട്ട് നേരം പാത്രം കഴുകിയത്. തുടര്‍ന്ന് ശ്രീകോലിലിനു മുമ്പിലെ മാര്‍ബിള്‍ തറയിലിരുന്നു അരമണിക്കൂര്‍ കീര്‍ത്തനവും ചപിച്ചു, മതവികാരം വ്രണപ്പെടുത്തിയ കുറ്റം ചുമത്തപ്പെട്ട ആംആദ്മി വക്താവ് അഭീഷ് ഖേതന്‍, എഎപി പഞ്ചാബ് കണ്‍വീനര്‍ സൂചാസിങ് ഖോദ്പൂര്‍, യുവനേതാവ് ഹര്‍ജോട്ട് ബയിന്‍സ്, ഡല്‍ഹി എംഎല്‍എ ജര്‍ണയല്‍ സിങ് തുടങ്ങിയവര്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.
പാര്‍ട്ടി പ്രകടനപത്രികയെ സിക്ക് മതഗ്രന്ഥം ഗുരുഗ്രന്ഥാ സാഹിബിനോടും ഭഗവത്ഗീതയോടും താരതമ്യപ്പെടുത്തി സംസാരിച്ച കെജ്‌രിവാളിന്റെ പ്രസംഗത്തിനെതിരേയും വിമര്‍ശന ഉയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss