|    Jan 17 Tue, 2017 6:37 pm
FLASH NEWS

സുവര്‍ണമല്‍സ്യങ്ങള്‍ ഊളിയിടുന്നത് റെക്കോഡുകളിലേക്ക്

Published : 11th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോയിലെ ഓളപ്പരപ്പിലേക്ക് ഊളിയിട്ടു സുവര്‍ണമല്‍സ്യങ്ങള്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ ഒപ്പം റെക്കോഡുകളും വഴിമാറുന്നു. ഒളിംപിക്‌സിന്റെ ആദ്യദിനങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവുമധികം പേര്‍ തങ്ങളുടെ പേരുകള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുന്നത് നീന്തല്‍ക്കുളങ്ങളിലാണ്.
ഇതിഹാസതാരം മൈക്കല്‍ ഫെല്‍പ്‌സ് ഒളിംപിക്‌സിലെ ലോക റെക്കോഡായ ഇരുപത്തിയൊന്നാം സ്വര്‍ണം മുങ്ങിയെടുത്തതിനും ഇന്നലെ നീന്തല്‍ക്കുളം സാക്ഷിയായി. ഫെല്‍പ്‌സ് മല്‍സരിക്കാനിറങ്ങും മുമ്പേ ആറു ലോക റെക്കോഡുകള്‍ നീന്തല്‍ക്കുളത്തില്‍ പിറന്നിരുന്നു. കാത്തി ലെഡക്കി, ആദം പീറ്റി, സാറാ സോസ്‌ട്രോം, കാതിന്‍ കാ ഹോസു എന്നിവരാണ് നീന്തല്‍ക്കുളത്തില്‍  സ്വന്തം ലോക റെക്കോഡുകള്‍ തിരുത്തിക്കുറിച്ചത്.
അതേസമയം, നീന്തല്‍ക്കുളത്തിലെ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ച അമേരിക്കന്‍ താരങ്ങള്‍ തന്നെയാണ് റെക്കോഡുകളും കരസ്ഥമാക്കിയത്. വനിതാ വിഭാഗം 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടി അമേരിക്കന്‍ കൗമാരതാരം കാത്തി ലെഡക്കിയാണ് മെഡല്‍വേട്ടയ്ക്കു തുടക്കമിട്ടത്. പുരുഷന്മാരുടെ 4-400 ഫ്രീസ്റ്റൈല്‍ മീറ്റര്‍ റിലേയില്‍ കാലെബ് ഡ്രെസല്‍, മൈക്കല്‍ ഫെല്‍പ്‌സ്, റയാന്‍ ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍ എന്നിവരുള്‍പ്പെട്ട ടീമാണ് 3:09.92 എന്ന സമയത്തില്‍ ഫിനിഷ് ചെയ്ത് മറ്റൊരു റെക്കോഡിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക