|    Jan 17 Tue, 2017 10:58 pm
FLASH NEWS
Home   >  Sports  >  Others  >  

സുവര്‍ണപ്രതീക്ഷയില്‍ ഇന്ത്യ പറന്നിറങ്ങി

Published : 31st July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: സുവര്‍ണനേട്ടം കൊയ്യാനുറച്ച് ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ ഒളിംപിക്‌സ് വേദിയായ റിയോ ഡി ജനയ്‌റോയിലെ ത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങള്‍ റിയോയില്‍ വിമാനമിറങ്ങിയത്.
സ്‌പെയിനില്‍ രണ്ടു പരിശീലനമല്‍സരങ്ങള്‍ കളിച്ച ശേഷമാണ് പുരുഷ ടീം ബ്രസീലിലേക്കു തിരിച്ചത്. രണ്ടു കളികളിലും സ്‌പെയിനിനോട് പരാജയപ്പെട്ടെങ്കിലും ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നയിക്കുന്ന ടീം.
ലണ്ടനില്‍ ഈ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടി ശ്രീജേഷിനു കീഴില്‍ ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇത്തവണ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്ഥാനം. ഹോളണ്ട്, ജര്‍മനി, അര്‍ജന്റീന, കാനഡ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുള്ളത്. ഗ്രൂപ്പില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്താല്‍ മാത്രമേ ഇന്ത്യക്കു ക്വാര്‍ട്ടര്‍ ഫൈനലിലെത്താനാവുകയുള്ളൂ.
എന്നാല്‍ വനിതാ ടീം അമേരിക്കയില്‍ നിന്നാണ് ബ്രസീലിലെത്തുന്നത്. ഫിലാഡെല്‍ഫിയയില്‍ നടന്ന മൂന്നു പരിശീലനമ ല്‍സരങ്ങളും ജയിച്ചതിന്റെ ആവേശത്തിലാണ് ടീം ഒളിംപിക്‌സിനെത്തിയത്. കാനഡയെ രണ്ടു തവണയും അമേരിക്കയെ ഒരു തവണയുമാണ് ഇന്ത്യ കീഴടക്കിയത്.
36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ടീം മാറ്റുരയ്ക്കുന്ന ഒളിംപിക്‌സ് കൂടിയാണ് റിയോയിലേത്. യുവതാരം സുശീല ചാനുവാണ് വനിതാ ടീം ക്യാപ്റ്റന്‍.
പൂള്‍ ബിയില്‍ ആസ്‌ത്രേലിയ, അര്‍ജന്റീന, ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
എല്ലാ മല്‍സരങ്ങളും നിര്‍ണായകം: ശ്രീജേഷ്
റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് ഹോക്കിയില്‍ പൂളിലെ എല്ലാ മല്‍സരങ്ങളും ഇന്ത്യക്ക് ഒരുപോലെ നിര്‍ണായകമാണെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് വ്യക്തമാക്കി.
”പൂളില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജ ര്‍മനി, ഹോളണ്ട്, അര്‍ജന്റീന ടീമുകളെ മുമ്പ് ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്. ഒളിംപിക്‌സ് മറ്റു ടൂര്‍ണമെന്റുകളില്‍ നിന്നു വ്യത്യസ്തമായതിനാല്‍ കഴിവിന്റെ പരമാവധി പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യക്കു മുന്നേറാനാവൂ”- ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക